ഇന്ത്യ മുന്നോട്ടുവെച്ച നിർദ്ദേശം തള്ളി.

0

ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് ശ്രീലങ്കൻ ജലാതിർത്തിയിൽ മത്സ്യബന്ധനം നടത്തുന്നതിന് ഇന്ത്യ മുന്നോട്ടുവെച്ച നിർദ്ദേശം ശ്രീലങ്ക തള്ളി. മത്സ്യത്തൊഴിലാളികൾക്ക് വർഷത്തിൽ 65 ദിവസം ലങ്കൻ അതിർത്തിയിൽ മത്സ്യബന്ധനം നടത്തുവാൻ അനുവദിക്കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ സമുദ്ര അടിത്തട്ട് ഇളക്കിമറിച്ചുകൊണ്ടുള്ള മത്സ്യബന്ധനമാണ് നടത്തുന്നതെന്നും ശ്രീലങ്കയുടെ മത്സ്യബന്ധന മേഖലയ്ക്ക് ഇത് ആപത്താണെന്നും ,65 ദിവസമല്ല 65 മണിക്കൂർ പോലും അനുവദിക്കില്ലെന്നും ലങ്കൻ ഫിഷറീസ് മന്ത്രി മഹിന്ദ അമരവീര പറഞ്ഞു.അതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ച് തുടർച്ചയായി ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ സേനയുടെ പിടിയിലാകുന്നുണ്ട്. ഇതിനു പരിഹരം കാണാനാണ് ഇന്ത്യ നിർദ്ദേശം മുന്നോട്ടുവച്ചത്.ജലാതിർത്തി ലംഘിക്കുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ തുട‌ർന്നും അറസ്റ്റ് ചെയ്യാൻ നാവികസേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അമരവീര പറ‍ഞ്ഞു.

Share.

About Author

Comments are closed.