സാഫ് ഗെയിംസ് കേരളത്തിന് നഷ്ടമായി

0

സാഫ് ഗെയിംസിന് ആതിഥ്യമരുളാനുളള കേരളത്തിന്റെ താത്പര്യങ്ങൾക്ക് തിരിച്ചടി. അസമിലും മേഘാലയിലുമായി ഗെയിംസ് നടത്താൻ തീരുമാനമായി. അസംകാരനായ കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സൊനോവലിന്റെ നിർബന്ധത്തിന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷൻ വഴങ്ങുകയായിരുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ഗെയിംസ് നടത്താന്‍ ഉദ്ദേശിക്കുന്നത്.

അസമിലെ സ്റ്റേഡിയങ്ങളുടെ പുനരുദ്ധാരണവും അറ്റകുറ്റപ്പണികൾക്കുമുള്ള ഫണ്ട് സംബന്ധിച്ച തർക്കത്തെ തുടർന്നാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ കേരളത്തോട് സന്നദ്ധത ചോദിച്ചത്. ദേശീയ ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതാണ് കേരളത്തിന് അനുകൂല ഘടകമായത്. എന്നാൽ ഇതിനിടെ കായിക മന്ത്രാലായം ഇടപെടുകയും ഗെയിംസ് അസമിൽ നടത്തണമെന്ന് നിർദേശിക്കുകയുമായിരുന്നു..

പാക്കിസ്ഥാന്‍ ശ്രീലങ്ക തുടങ്ങി എട്ടു രാജ്യങ്ങള്‍ പങ്കെടുക്കുന്ന കായിക മേളയാണ് സാഫ് ഗെയിംസ്. കേരളത്തിൽ നടക്കുകയാണെങ്കിൽ തിരുവനന്തപുരമാണ് മുഖ്യവേദിയായി തിരഞ്ഞെടുത്തിരുന്നത്.

Share.

About Author

Comments are closed.