അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തും

0

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയേയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയേയും പരാജയപ്പെടുത്തും. ഇതിലേക്കുള്ള ശക്തമായ പ്രവര്‍ത്തനങ്ങളുമായി പട്ടികജാതി – പട്ടികവര്‍ഗ്ഗം അരുവിക്കരയില്‍ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കും.

മുന്‍നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍റെ കുടുംബത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും. ആ സ്ഥാനാര്‍ത്ഥിയെ വന്പിച്ച തോതില്‍ പരാജയപ്പെടുത്തും. അത്രയ്ക്ക് മുറിവേറ്റ ഹൃദയങ്ങളുമായിട്ടാണ് പട്ടികജാതി ജനത കഴിഞ്ഞുവരുന്നത്.

മുന്‍നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പ്രത്യേകിച്ചും യു.ഡി.എഫ്. പൊതുവേയും പട്ടികജാതി വിഭാഗങ്ങളെ ദ്രോഹിക്കുകയും ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ഈ വിഭാഗങ്ങളുടെ വികസനങ്ങളേയും പുരോഗതിയേയും തടസ്സപ്പെടുത്തുകയും ചെയ്തുവരുകയാണ്. ഞങ്ങള്‍ ഇത്തരത്തില്‍ ഒരു തീരുമാനത്തില്‍ എത്താന്‍ കാരണമായത് പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ വളരെയേറെ നിര്‍ണ്ണായകമായിട്ടുള്ള മണ്ഡലമാണ് അരുവിക്കര, വിതുര, തൊളിക്കോട്, ഉഴമലയ്ക്കല്‍, ആര്യനാട്, കുറ്റിച്ചല്‍, പൂവച്ചല്‍, വെള്ളനാട്, അരുവിക്കര തുടങ്ങിയ എട്ടു പഞ്ചായത്തുകളിലും പട്ടികജാതി – വര്‍ഗ്ഗ വോട്ടര്‍മാര്‍ നിര്‍ണ്ണായകം തന്നെയാണ്. ഈ സാഹചര്യത്തില്‍ ഈ വിഭാഗങ്ങളെ ദ്രോഹിക്കുകയും അവഗണിക്കുകയും ചവിട്ടിയരയ്ക്കുകയും ചെയ്യുന്ന യു.ഡി.എഫിന് തക്ക മറുപടി നല്‍കാന്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പ് പൂര്‍ണ്ണമായും ഞങ്ങള്‍ പ്രയോജനപ്പെടുത്തും.

പട്ടികജാതി വിഭാഗങ്ങള്‍ക്കു വേണ്ടി അയ്യന്‍കാളിയുടെ സേവനങ്ങളെ ശ്ലാഘിച്ച് ലോകപ്രശസ്ത സാഹിത്യകാരി അരുന്ധതിറോയി പ്രസംഗിച്ച സമയത്ത് മഹാത്മഗാന്ധിയെ വിമര്‍ശിച്ചുവെന്ന പേരില്‍ അരുന്ധതി റോയിയെ ജയിലിലടച്ചേ അടങ്ങൂവെന്ന് വാശിപിടിച്ച് ഈ സംഭവത്തിന്‍റെ പേരില്‍ കേരളത്തില്‍ കോലാഹലം ഉണ്ടാക്കി കോളിളക്കം സൃഷ്ടിച്ച ആളായിരുന്നു ജി. കാര്‍ത്തികേയന്‍. തുടര്‍ന്ന് കോണ്‍ഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്‍ഖ് കടന്നപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ പട്ടികജാതി വിഭാഗങ്ങള്‍ക്കുവേണ്ടി പ്രസംഗിച്ചതിന്‍റെ പേരില്‍ അരുന്ധതി റോയിയെ ജയിലില്‍ അടച്ചേ അടങ്ങൂ എന്നു പറഞ്ഞ് കേരളത്തില്‍ വന്‍ കോലാഹലം ഉണ്ടാക്കി.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണഡലത്തില്‍ മത്സരിക്കുവാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറണമെന്ന് ജി. കാര്‍ത്തികേയന്‍ എസ്.സി. എസ്.ടി. സര്‍വ്വീസ് സൊസൈറ്റി പ്രസിഡന്‍റായ എ.പി. കക്കാട് എന്ന എന്നോടാവശ്യപ്പെടുകയും അത് നിരസിച്ചതിനുള്ള കലി പൂണ്ട് ഭരണസ്വാധീനം ഉപയോഗിച്ച് പോലീസിനെക്കൊണ്ട് എനിക്കെതിരെ കള്ളക്കേസ് എടുപ്പിച്ച് പട്ടികജാതി വര്‍ഗ്ഗ സമുദായ നേതാവെന്നറിാമായിരുന്ന എന്നെ 17 ദിവസം ജയിലിലടപ്പിച്ച് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് എന്നെ തടസ്സപ്പെടുത്തുകയും ചെയ്തു.

ഇതിനുമുന്പ് ഒരു കേസുപോലും ഉണ്ടാകാത്ത എന്നോട് ഒരു കൊടുകുറ്റവാളിയോട് പെരുമാറുന്നതുപോലെയുള്ള മര്‍ദ്ദനമുറകളാണ് പോലീസ് നടത്തിയത്.  ലോക്സഭാ വോട്ടെടുപ്പ് നടക്കുന്ന 2014 ഏപ്രില്‍ 10-ാം തീയതിക്കു ശേഷം മാത്രമേ എന്നെ ജയില്‍വിമോചിതനാക്കാന്‍ പാടുള്ളൂവെന്ന് നെടുമങ്ങാട്, തിരുവനന്തപുരം കോടതികളില്‍ പോലീസിനെക്കൊണ്ട് അപേക്ഷ കൊടുപ്പിച്ചു. എന്നാല്‍ ഹൈക്കോടതിയെ സമീപിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്പ് ജയില്‍ മോചിതനാകുകയും ഇടത് സ്ഥാനാര്‍ത്ഥി എ. സന്പത്തിന് നിരുപാധിക പിന്തുണ നല്‍കുകയും ചെയ്തു.  എനിക്കെതിരെ അതിശക്തമായി അണിയറയില്‍ പ്രവര്‍ത്തിച്ചത് ജി. കാര്‍ത്തികേയന്‍ ആയിരുന്നു.

അരുവിക്കര മണഡലത്തിലെ പൂവച്ചല്‍ പഞ്ചായത്തിലെ പാലേലി ബാബു എന്ന പട്ടികജാതിക്കാരന്‍ കാട്ടാക്കട പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട അവസരത്തിലും ഈ മണ്ഡലത്തിലെ തന്നെ ആര്യനാട് പഞ്ചായത്തിലെ പാലെക്കോണത്ത് പട്ടികജാതിക്കാരനായ എ.എസ്. ഗോപി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട അവസരത്തിലും വിതുര പഞ്ചായത്തില്‍ തേവിയോട് എന്ന സ്ഥലത്ത് താമസക്കാരനായ പട്ടികജാതി യുവാവ് എസ്.എം. സിനുവിനെ വിതുര പോലീസ് അകാരണമായി കസ്റ്റഡിയിലെതുത്ത് ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയമാക്കുകയും വീട്ടിലെത്തി മനംനൊന്ത് മരണമടയുകയും ചെയ്ത സംഭവത്തിലും സ്ഥലം എം.എല്‍.എ. ആയ ജി. കാര്‍ത്തികേയന്‍ ഇവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതിനോ മറ്റ് അനുകൂലമായ നടപടികള്‍ സ്വീകരിക്കുന്നതിനോ തയ്യാറായിട്ടില്ല.

കരകുളത്ത് സ്കൂള്‍ വിദ്യാര്‍ത്ഥിയായ പട്ടികജാതിയില്‍പെട്ട പിഞ്ചു വിദ്യാര്‍ത്ഥിയെ പട്ടികൂട്ടിലടച്ച സംഭവത്തില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഇവര്‍ക്കെതിരായിരുന്നു.

കോട്ടണ്‍ഹില്‍ ഹെഡ്മിസ്ട്രസ് പട്ടിക വിഭാഗക്കാരിയായ ഊര്‍മ്മിളാദേവി വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രവര്‍ത്തിച്ചെന്ന കള്ളക്കഥ മെനഞ്ഞ് ഊര്‍മ്മിള ദേവിക്കെതിരെ യു.ഡി.എഫ്. സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് പട്ടികജാതി വിരുദ്ധ നടപടി.യാണ്.

വിവരാവകാശ കമ്മീഷണറായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കെ. നടരാജന്‍ ഐ.പി.എസിനെ സസ്പെന്‍റ് ചെയ്ത യു.ഡി.എഫ്. സര്‍ക്കാര്‍ നടപടി തികഞ്ഞ പട്ടികജാതിവിരുദ്ധ നടപടി തന്നെയാണ്.

കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. എന്‍. വീരമണികണ്ഠനെ പ്രവൈസ്ചാന്‍സിലര്‍ സ്ഥാനത്തു നിന്നും പുകച്ചു ചാടിക്കാനുള്ള കെ.പി.സി.സി. സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാലയുടേയും കോണ്‍ഗ്രസ് നേതാവ് ആര്‍.എസ്. ശശികുമാറിന്‍റേയും പ്രവര്‍ത്തനങ്ങള്‍ പട്ടികജാതി വിരുദ്ധ നടപടിയാണ്.

രാജാജി നഗര്‍ പട്ടികജാതി കോളനിയിലെ പട്ടികജാതിക്കാരനായ സുനില്‍കുമാറിന്‍റെ മകന്‍ സുജിത്തിനെ പോലീസ് വിളിച്ചുകൊണ്ടുപോയി അതിക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി. മനംനൊന്ത് സുജിത് ആത്മഹത്യ ചെയ്ത സംഭവം ഏറ്റവും അവസാനമായി യു.ഡി.എഫ്. സര്‍ക്കാരിന്‍റെ പോലീസ് നടത്തിയതാണ്.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരെ അകാരണമായി തുറങ്കിലടക്യ്കുകയും കള്ളകേസുകളില്‍ കുടുക്കുകയും പോലീസ് മര്‍ദ്ദനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്ന യു.ഡി.എഫ് സര്‍ക്കാര്‍ നയം പട്ടികജാതി വര്‍ഗ്ഗ വിരുദ്ധ നടപടിയാണ്.

രാജാജിനഗര്‍ പട്ടികജാതി കോളനിയിലെ 6 ഏക്കര്‍ ഭൂമി സ്വകാര്യ മുതലാളിക്ക് വിലയെഴുതികൊടുത്ത് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടി, പട്ടികജാതിക്കാരെ രാജാജി നഗറില്‍ നിന്നും പറിച്ചെറിയാനുള്ള യു.ഡി.എഫ്. സര്‍ക്കാര്‍ കേരളം കണ്ട ഏറ്റവും വലിയ പട്ടികജാതി ദ്രോഹ നടപടിയാണ്.

ദുരിതത്തിലും പട്ടിണിയിലും കഴിയുന്ന പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമവികസനങ്ങളില്‍ മുഖം തിരിച്ചു നില്‍ക്കുന്ന യുഡിഎഫ് സര്‍ക്കാരിനെ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തും.

പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് വളരെയേറെ മുന്‍തൂക്കമുള്ള അരുവിക്കര മണ്ഡലത്തില്‍ ഒരു പട്ടികജാതി വിഭാഗ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്ന മുന്നണിയെ വന്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കും.

പത്രസമ്മേളനത്തില്‍ പ്രസിഡന്‍റ് എ.പി. കക്കാട്, സെക്രട്ടറി പി.എം. രാജീവ് എന്നിവര്‍ പങ്കെടുത്തു.

Share.

About Author

Comments are closed.