പോലീസ് സേനയും മാറിയേ മതിയാകൂ എന്നാ കര്ക്കശത്തിന് പിന്നില്‍ ടി.പി. സെന്‍കുമാറിന്‍െറ കരങ്ങള്‍.ഇനി വാഹനപരിശോധനക്ക് കൈ കാണിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന് സുഹൃത്തേ എന്നോ സഹോദരി എന്നോ അഭിസംബോധന ചെയ്താല്‍ ആശ്ചര്യപ്പെടേണ്ട. കേരള പൊലീസിന്‍െറ മുഖം മാറ്റിയേ മതിയാകൂ എന്ന് സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറിന്‍െറ കര്‍ശന നിര്‍ദേശം വന്നതോടെ അടിമുടി മാറ്റത്തിനുള്ള ഒരുക്കത്തിലാണ് ഉദ്യോഗസ്ഥര്‍.വാഹനം ഓടിക്കുന്നയാള്‍ പുരുഷനാണെങ്കില്‍ സര്,സുഹൃത്ത് എന്നോ സ്ത്രീയാണെങ്കില്‍ മാഡം,സഹോദരി എന്നോ വേണം അഭിസംബോധന ചെയ്യാന്‍. ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കാതെയും വിവാദം ഒഴിവാക്കിയും വാഹന പരിശോധന നടത്തണമെന്നും ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.വാഹന പരിശോധന നിയമവിരുദ്ധമായി ജനങ്ങളില്‍നിന്ന് പണം പിരിക്കാനാകരുത്. ഓരോ പൊലീസ് ജില്ലയിലും പകലും രാത്രിയും വാഹനപരിശോധന നടത്താന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ പേര്, സ്ഥാനപ്പേര്, ഉപയോഗിക്കുന്ന വാഹനത്തിന്‍െറ നമ്പര്‍ എന്നിവ രാവിലെ ജില്ലാ പൊലീസ് കണ്‍ട്രോള്‍റൂമില്‍ അറിയിക്കണം. ഏതെല്ലാം സ്ഥലങ്ങളില്‍ ഏതെല്ലാം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയതെന്ന് ജില്ലാ പൊലീസ് മേധാവിമാരും ജില്ലാ പൊലീസ് കണ്ട്രോള് റൂമും മനസ്സിലാക്കണം.മറ്റാരെങ്കിലുമാണ് പരിശോധിക്കുന്നതെങ്കില്‍ അക്കാര്യം കണ്ട്രോള് റൂമില്‍ അറിയിക്കണം. ഇതു ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കണം.
ഡിജിപിയുടെ സര്‍ക്കുലര്‍
1.വാഹനപരിശോധനയുടെ പേരില്‍ പൊതുജനത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത്.2.പെറ്റിക്കേസുകളുടെ എണ്ണം തികയ്ക്കാനായിമാത്രം വാഹനപരിശോധന പാടില്ല.3.വാഹനപരിശോധനയുടെ പേരില്‍ ദേഹോപദ്രവം ഉണ്ടാവരുത്.4.ജനങ്ങളോട് മാന്യമായി പെരുമാറണം.5.വാഹനം ഓടിക്കുന്നയാള്‍ പുരുഷനാണെങ്കില്‍ ‘സര്’ എന്നോ ‘സുഹൃത്ത്’ എന്നോ, സ്ത്രീയാണെങ്കില്‍ ‘മാഡം’ എന്നോ ‘സഹോദരി’ എന്നോ അഭിസംബോധന ചെയ്യണം.6.വാഹനപരിശോധനയ്ക്കു ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന്റെ വിവരങ്ങള്‍ കണ്ട്രോള് റൂമില്‍ അറിയിക്കണം.7.അനുവാദമില്ലാത്ത ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയാല്‍ അന്വേഷണം നടത്തി നടപടിയെടുക്കണം.8.ഹൈവേ പട്രോള്‍ വാഹനങ്ങളുടെ ചുമതലയുള്ളവര്‍ പരിശോധന നടത്തുന്ന സ്ഥലവും സമയവും കൈവശമുള്ള പണത്തിന്റെ വിവരങ്ങളും ഹൈവേ അലര്‍ട്ട് കണ്ട്രോളിലെ 9846100100 എന്ന നമ്പറില്‍ അറിയിക്കണം.9.പരിശോധനാ ഉദ്യോഗസ്ഥര്‍ ശരിയായി യൂണിഫോം ധരിച്ചിരിക്കണം. ഷര്‍ട്ടിന്റെ ബട്ടന്‍സ് തുറന്നിടുക, തലയില്‍ തൊപ്പി വയ്ക്കാതിരിക്കുക, അതല്ലെങ്കില്‍ തൊപ്പി കക്ഷത്തിലോ, മറ്റെവിടെയെങ്കിലും വയ്ക്കുക തുടങ്ങിയ പ്രവണതകള്‍ ഒരു കാരണവശാലും പാടില്ല. അവരവരെ തിരിച്ചറിയാന്‍ സഹായിക്കുന്ന വിധത്തില്‍ പേര്, ഉദ്യോഗപ്പേര് എന്നിവ യൂണിഫോമില്‍ പ്രദര്‍ശിപ്പിക്കണം.10.ഗതാഗതത്തിരക്കേറിയ സ്ഥലങ്ങള്‍, ഇടുങ്ങിയ റോഡുകള്‍, വളവുകള്‍ എന്നിവിടങ്ങളില്‍ തികച്ചും അടിയന്തര സാഹചര്യമില്ലാതെ വാഹനപരിശോധന
പാടില്ല.11.പെട്ടെന്നുള്ള ‘ഡ’ ടേണ്‍ തിരിയല്‍, അമിതവേഗത, അപകടകരമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കല്‍, ഇടതുവശത്തുകൂടിയുള്ള ഓവര്‍ടേക്കിങ്, ഗതാഗതസിഗ്നല്‍ ലംഘനം, അപകട സാധ്യതയുണ്ടാക്കുന്ന രീതിയിലുള്ള വാഹനം പാര്‍ക്ക് ചെയ്യല്‍, രാത്രികാലങ്ങളില്‍ ഹെഡ്ലൈറ്റിന്റെ തീവ്രത കുറയ്ക്കാതിരിക്കുക തുടങ്ങിയവയ്ക്കായിരിക്കണം പരിശോധനയില്‍ മുന്‍ഗണന നല്‍കേണ്ടത്.12.ഉദ്യോഗസ്ഥനെ അപമാനിക്കുന്ന രീതിയിലും ദേഹോപദ്രവം ഏല്‍പ്പിക്കുന്ന രീതിയിലും ഉള്ള പെരുമാറ്റം ഉണ്ടായാല്‍ മേലുദ്യോഗസ്ഥരുമായി ആലോചിച്ച് നിയമാനുസൃതമായ നടപടി കൈക്കൊള്ളണം.13.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടികള്‍ ഉണ്ടാകരുത്.14.അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയിലോ സാക്ഷിയായോ കോടതികളില്‍ ഹാജരാകുന്നതിന് സമന്‍സ് ലഭിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കൃത്യമായി ഹാജരാകണം.15.അസുഖം, വി.വി.ഐ.പികളുടെ സന്ദര്‍ശനം, ഇലക്ഷന് തുടങ്ങിയ അടിയന്തരഘട്ടങ്ങളൊഴികെ കോടതികളില്‍ ഹാജരാകാതിരിക്കരുത്.16.സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ മുതല്‍ അസിസ്റ്റന്റ് സബ് ഇന്സ്പെക്ടര്മാര്വരെയുള്ള ഉദ്യോഗസ്ഥര്‍ സമന്‍സ് ലഭിച്ചശേഷം കോടതികളില്‍ ഹാജരാകാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെയും സബ് ഇന്‍സ്പെക്ടര്‍ റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥര്‍ അതാത് റേഞ്ച് ഐ.ജി /ഡി.ഐ.ജിമാരുടെയും അനുമതി വാങ്ങണം.17.കോടതികളില്‍ ഹാജരാകേണ്ട ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥന്റെ അധികാരപരിധിയില്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടെങ്കില്‍ അത് മേലധികാരികളെ അറിയിച്ച് വേണ്ട ക്രമീകരണങ്ങള്‍ വരുത്തണം.