മുംബൈ : മലയാളി നടി ലീന മരിയ പോള്‍ വീണ്ടും അറസ്റ്റിലായി. സാമ്പത്തീക തട്ടിപ്പ് കേസിലാണിവര് അറസ്റ്റിലായത്. ലീനയുടെ പങ്കാളി ശേഖര്‍ ചന്ദ്രശേഖറും അറസ്റ്റിലായിട്ടുണ്ട്. മുംബൈ ഇക്കണോമിക് ഒഫെന്‍സ് വിംഗാണ് ഇരുവരേയും അറസ്റ്റുചെയ്തത്. ജൂണ്‍ 4 വരെ കസ്റ്റഡിയില്‍ വിട്ടുനിക്ഷേപതുക പത്തിരട്ടിയാക്കി തിരികെ നല്‍കുമെന്ന വാഗ്ദാനം നടത്തിയാണിവര്‍ തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനിരയായവരുടെ നിരവധി പരാതികള്‍ മുംബൈ െ്രെകം ബ്രാഞ്ചിന് ലഭിച്ചിരുന്നു.
റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ, കോബ്ര തുടങ്ങിയ ചിത്രങ്ങളില്‍ ലീന മരിയ പോള്‍ അഭിനയിച്ചിട്ടുണ്ട്. നേരത്തേ വഞ്ചനക്കേസില്‍ ലീനയെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെന്നൈ കാനറ ബാങ്കില്‍നിന്ന് 19 കോടി രൂപ ലോണെടുത്ത് തട്ടിപ്പു നടത്തിയതായിരുന്നു കേസ്.