എ.സി. യാത്രാനിരക്ക് ഇന്ത്യന്‍ റെയില്‍വേ വര്‍ദ്ധിപ്പിക്കുന്നു. ജൂണ്‍ ഒന്ന് മുതല്‍ എ.സി. ടിക്കറ്റ് 0.5 ശതമാനം വര്‍ദ്ധിപ്പിക്കും. സേവന നികുതി വര്‍ദ്ധിപ്പിക്കുന്നതുകൊണ്ടാണ് റയില്‍വേ യാത്രാനിരക്ക് കൂടുന്നത്. പൊതുബഡ്ജറ്റിന് നിശ്ചയിച്ച പ്രകാരമാണ് നിരക്ക് വര്‍ദ്ധനയെന്നും വളരെ ചെറിയ തുക മാത്രമേ കൂട്ടുന്നുള്ളൂവെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. എ.സി. ക്ലാസ്, ഫസ്റ്റ് ക്ലാസ്, ചരക്ക് കൂലി എന്നിവയക്ക് 3.708 ശതമാനമാണ് സേവന നികുതി. 6.2 ശതമാനമായി കൂട്ടുന്നതോടെ നിരക്ക് വര്‍ദ്ധിക്കും. 1000 രൂപയുടെ ടിക്കറ്റിന് 5 രൂപ കൂടും. ട്രെയിനില്‍ കടത്തുന്ന എല്ലാ ചരക്കുകള്‍ക്കും ഇത് ബാധകമാണ്.
റയില്‍വേ എ.സി. നിരക്ക് കൂട്ടുന്നു
0
Share.