തൃശൂര്‍ ടൗണ്‍ ഹാളില്‍ നടന്ന പി.ഡി.പി. സംസ്ഥാന പ്രതിനിധി സംഗമത്തില്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി മത്സരിക്കണമെന്ന് ഏകകണ്ഠമായ തീരുമാനം ഉണ്ടായതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി പൂന്തുറ സിറാജിനെ തീരുമാനിച്ചിരിക്കുന്നു.
രണ്ട് പതിറ്റാണ്ടിലേറെയായി മതേരത ജനാധിപത്യ പാതയില്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പി.ഡി.പി. നിരവധി തവണ രണ്ട് മുന്നണികളുമായി സഹകരിക്കുകയും പാര്‍ട്ടിയുടെ വോട്ട് മുന്നണി സ്ഥാനാര്‍ത്ഥികള്‍ നേടുകയും ചെയ്തിട്ടുണ്ടെങ്കിലും മറ്റ് ചില അജന്‍ഡകളുടെ പേരില്‍ പരസ്യമായി പി.ഡി.പിയോട് അസ്പൃശ്യത അഭിനയിക്കുകയാണ് ഇരുമുന്നണികളും ചെയ്തുകൊണ്ടിരിക്കുന്നത്.
നാളിതുവരെയുള്ള അനുഭവങ്ങള്‍ മുന്‍നിര്‍ത്തി കേരളത്തിലെ മര്‍ദ്ദിത സമൂഹത്തിന്റെ അവകാശ സംരക്ഷണത്തിനും അഴിമതി വര്‍ഗീയ മുക്ത കേരളത്തിന്റെ സംസ്ഥാപനത്തിനും ഒരു പുത്തന്‍ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാകണം
അരുവിക്കര ഉപതെരഞ്ഞെടുപ്പ് പൂന്തുറ സിറാജ് പി.ഡി.പി. സ്ഥാനാര്‍ത്ഥി
0
Share.