മത്സ്യമേഖല യു.ഡി.എഫിന് നഷ്ടപ്പെടുംമുന്പ് മന്ത്രി ബാബുവിനെ മാറ്റി വകുപ്പ് മുഖ്യമന്ത്രി എറ്റെടുക്കണം – വേളിവര്‍ഗ്ഗീസ്

0

മത്സ്യ മേഖല യു.ഡി.എഫിന് നഷ്ടപ്പെടാതിരിക്കുവാന്‍ മന്ത്രി കെ. ബാബുവിന്‍റെ പക്കല്‍ നിന്നും ഫിഷറീസ് വകുപ്പ് അടിയന്തിരമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏറ്റെടുക്കണമെന്ന് തീരദേശ നേതൃവേദി സംസ്ഥാന പ്രസിഡന്‍റും കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗവുമായ വേളി വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.  ശ്രീ. കെ. ബാബു ഇതുവരെയും നീതിപൂര്‍വ്വം പ്രവര്‍ത്തിച്ചിട്ടില്ല.  മത്സ്യജനസംഖ്യയുടെ 50ശതമാനത്തിലധികം വരുന്ന ലത്തീന്‍ വിഭാഗം മത്സ്യതൊഴിലാളി നേതാക്കളോട് വൈരാഗ്യത്തോടും വിവേചനപരവുമായിട്ടാണ് മന്ത്രി പെരുമാറുന്നതെന്നും വേളി വര്‍ഗീസ് പറഞ്ഞു.
ഫിഷറീസ് വകുപ്പിന്‍റെ കീഴില്‍ വരുന്ന ബോര്‍ഡുകളും കോര്‍പ്പറേഷനുകളും വീതം വച്ചപ്പോള്‍ ലത്തീന്‍ വിഭാഗത്തിന് അര്‍ഹതപ്പെട്ട ചെയര്‍മാന്‍ സ്ഥാനം നല്‍കുവാന്‍ മന്ത്രി കൂട്ടാക്കിയില്ല. മുഖ്യമന്ത്രിയുടെ പക്കല്‍ നിന്നും ഫിഷറീസ് വകുപ്പു പിടിച്ചുവാങ്ങിയ കെ. ബാബു മന്ത്രി സ്ഥാനത്തിനു പുറമേ ലത്തീന്‍ വിഭാഗത്തിന് ലഭിക്കേണ്ട തീരദേശ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദവിയും സ്വയം തട്ടിയെടുത്തു.  ഇവിടെ വൈസ് ചെയര്‍മാന്‍ സ്ഥാനമെങ്കിലും ലത്തീന്‍ മത്സ്യതൊഴിലാളി നേതാവിനു നല്‍കണമെന്ന് പാര്‍ട്ടിയുടെ നിര്‍ദ്ദേശവും മുഖവിലയ്ക്കെടുത്തില്ല. ധീവര, മുസ്ലീം വിഭാഗങ്ങള്‍ക്കു ചെയര്‍മാന്‍ സ്ഥാനം കൊടുത്തപ്പോള്‍ ലത്തീന്‍ വിഭാഗത്തിനു ഉണ്ടായ കുറവ് നികത്തുവാന്‍ ഈ വിഭാഗത്തില്‍ നിന്നുള്ള സീനിയര്‍ മത്സ്യതൊഴിലാളി നേതാവായ ശ്രീ വേളി വര്‍ഗീസിനെ സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനില്‍ വൈസ് ചെയര്‍മാനായി നിയമിിക്കുവാന്‍ കെ.പി.സി.സി. പ്രസിഡന്‍റ് വി.എം. സുധീരന്‍ രേഖാമൂലം കത്ത് നല്‍കി.  ഇക്കാര്യത്തിന് അനുകൂലമായ തീരുമാനം കൈക്കൊള്ളുവാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചുവെങ്കിലും ഈ നിര്‍ദ്ദേശവും മന്ത്രി തള്ളിക്കളഞ്ഞു. ഈ വിധത്തില്‍ കരുതിക്കൂട്ടിയും മനപൂര്‍വ്വവുമാണ് ലത്തീന്‍ വിഭാഗത്തിനുള്ള സ്ഥാനമാനങ്ങള്‍ തട്ടിതെറിപ്പിച്ച മന്ത്രി കെ. ബാബു തീരദേശത്തെ മത്സ്യതൊഴിലാളികളുടെ ആനുകുല്യ വിതരണവുമായി ബന്ധപ്പെട്ട പരാതിക്കു പരിഹാരം തേടിപോയെ തന്നോടും തന്നോടൊപ്പം ഉണ്ടായിരുന്ന തീരദേശകോണ്‍ഗ്രസ് പ്രവര്‍ത്തകരോടും തന്‍റെ ഓഫീസില്‍ ഇനി കയറിപോകരുതെന്ന് ആജ്ഞാപിച്ചു.

Share.

About Author

Comments are closed.