രാഷ്ട്രീയക്കാര്‍ വായിക്കുകയും പഠിക്കുകയും വേണമെന്ന്ശബരീനാഥ്

0

തിരുവനന്തപുരം – കേരളത്തിലെ പ്രതിപക്ഷം സംസ്ഥാനത്തെ പിറകോട്ട് കൊണ്ടുപോവുകയാണെന്ന് അരുവിക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ശബരീനാഥ് അഭിപ്രായപ്പെട്ടു.  കാരണം ഇന്നത്തെ രാഷ്ട്രീയക്കാര്‍ വായനാശീലമില്ലാത്തവരും പഠനം നടത്തുവാന്‍ വിസമ്മതിക്കുന്നവരുമാണെന്ന് അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം പ്രസ്സ് ക്ലബ് സംഘടിപ്പിച്ച കേരളം എങ്ങോട്ട് എന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു.  പ്രതിപക്ഷം വികസനത്തെ തുരങ്കം വയ്ക്കുകയാണെന്നും ശബരീനാഥ് പറഞ്ഞു.  എല്ലാപേരേയും ഒരുമിച്ചു കൊണ്ടുപോയാല്‍ മാത്രമേ വികസനം തടസ്സം കൂടാതെ നടപ്പിലാക്കുവാന്‍ പറ്റുകയുള്ളൂവെന്ന് അരുവിക്കര മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി ശബരീനാഥ് പറഞ്ഞു.  ഏതാണ്ട് 100 വര്‍ഷം പിന്നോട്ട് പോകുന്ന വികസന പ്രവര്‍ത്തനങ്ങളാണ് പ്രതിപക്ഷം ചെയ്യുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ വന്‍വിപത്തിലേക്ക് എടുത്തുചാടും. അടുത്ത തലമുറയ്ക്ക് ഉപയോഗപ്രദമായ പ്രവര്‍ത്തനങ്ങളാണ് നാം നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അദ്ദേഹം തുടര്‍ന്നു. കേരളത്തില്‍ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടാണ്. ഇവിടെ ഗ്രൂപ്പ് പ്രവര്‍ത്തനവും ഇല്ല എന്ന് ശബരീനാഥ് ശക്തമായി പറയുന്നു.  എന്നാല്‍ ഗ്രൂപ്പ് പ്രവര്‍ത്തനം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പരോക്ഷമായി സമ്മതിക്കുന്നു.

പഴയകാലത്തെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വായിക്കുകയും പഠിക്കുകയും ചെയ്യുമായിരുന്നു. ഇപ്പോഴത്തെ നേതാക്കള്‍ക്ക് പഴയ പാരന്പര്യം ഇല്ലാത്തതുകൊണ്ടാണ് വികസനത്തെ എതിര്‍ക്കുന്നതെന്ന് ശബരീനാഥ് പറയുന്നു.

പ്രസ്സ് ക്ലബ്ബില്‍ നടത്തിയ പ്രസംഗത്തില്‍ സ്പീക്കറും, എം.എല്‍.എ.യുമായ തന്‍റെ പിതാവ് ജി. കാര്‍ത്തികേയനെ അനുസ്മരിച്ചുകൊണ്ടായിരുന്നു വികസനത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങിയത്.  കാര്‍ത്തികേയന്‍ ജീവിച്ചിരുന്നപോള്‍ മക്കള്‍ രാഷ്ട്രീയത്തെ എതിര്‍ത്തിരുന്നു.  എന്നാല്‍ മക്കളെ ഉയരത്തിലെത്തിക്കുവാന്‍ നേതാക്കളായ പിതാക്കള്‍പാതവെട്ടി തുറന്നുകൊടുത്തു ഉയരങ്ങളിലെത്തിക്കുന്നതാണ് മക്കള്‍ രാഷ്ട്രീയം എന്ന് ശബരീനാഥ് വിശേഷിപ്പിച്ചു.  അതേസമയം ഏറ്റവും ഉന്നതനായ ഒരു എൺ.എല്‍.എ.യാണ് കെ. മുരളീധരനെന്നും അദ്ദേഹം തന്‍റെ മണ്ഡലത്തില്‍ ഓടി നടക്കുന്നതും താന്‍ നേരിട്ട് കണ്ടതാണെന്നും ശബരീനാഥ് ചൂണ്ടിക്കാണിച്ചു.

ക്ലബ്ബ് പ്രസിഡന്‍റ് പി.പി. ജെയിംസ് സ്വാഗതവും ജോയിന്‍റ് കണ്‍വീനര്‍ അനസ് നന്ദിയും പറഞ്ഞു.

Share.

About Author

Comments are closed.