ഫഹദ് ഫാസിലിനെതിരെ മൃഗസ്നേഹികള് രംഗത്ത്

0

ആനക്കൊമ്പില്‍ തൂങ്ങി ഫോട്ടോയ്ക്ക് പോസ് ചെയ്ത യുവതാരം ഫഹദ് ഫാസിലിനെതിരെ മൃഗസ്‌നേഹികള്‍ രംഗത്ത്. ആനക്കൊമ്പില്‍ തൂങ്ങി അഭ്യാസപ്രകടനം നടത്തുന്ന ഫഹദ് ഫാസിലിനെതിരേ പ്രതിഷേധം.ഫഹദ് തന്നെ നിര്‍മിച്ച ഇയ്യോബിന്റെ പുസ്തകം എന്ന അമല്‍നീരദ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ എടുത്ത ആണിതെന്നാണ്. കഴിഞ്ഞ ദിവസമാണ് വീഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. വളരെ ധൈര്യത്തോടെ ഫഹദ് ആനക്കൊമ്പില്‍ തൂങ്ങിയ വീഡിയോ. സുപ്രീംകോടതി വിധിയുടെ പരസ്യമായ ലംഘനമാണ് ഫഹദ് നടത്തിയതെന്നും ഇദ്ദേഹത്തെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്നും സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗമായ എം.എന്‍ ജയചന്ദ്രന്‍ പ്രതികരിച്ചു. 1960ല്‍ നിലവില്‍ വന്ന നിയമപ്രകാരം ഈയൊരു അഭ്യാസപ്രകടനം കുറ്റകരമാണെന്ന്.ആനയുടെ കൊമ്പില്‍ തൂങ്ങി പ്രകടനം നടത്തുന്ന ഫഹദിന്റെ ദൃശ്യങ്ങള്‍ ഫേസ് ബുക്കില്‍ കഴിഞ്ഞ ദിവസമാണ് വന്നത്.ഫഹദ് ആനക്കൊമ്പില്‍ തൂങ്ങി പൊങ്ങിത്താഴുന്ന വീഡിയോയാണ് വന്നിരിക്കുന്നത്. ഫഹദിന് തൊട്ടടുത്തായി പാപ്പാന്‍ നില്‍പ്പുണ്ട്. മറ്റൊരാള്‍ അടുത്തുനിന്നു ഇതു കാമറയില്‍ പകര്‍ത്തുന്നു.സിനിമയ്ക്കുവേണ്ടിയുള്ള രംഗമാണോ, ഫഹദിന്റെ സ്വകാര്യനിമിഷങ്ങളാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഷൂട്ടുചെയ്ത സ്ഥലത്തെ കുറിച്ചും അറിയില്ല.പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം ഒരു ലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടു. ഇതിനു പിന്നാലെയാണ് ഫഹദിനെതിരെ പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍ രംഗത്തു വന്നത്. മൃഗങ്ങളെ പീഡിപ്പിക്കരുതെന്ന സുപ്രീം കോടതി വിധിയുടെ പരസ്യ ലംഘനമാണ് ഫഹദ് നടത്തിയതെന്നും നടനെ അറസ്റ്റ് ചെയ്യണമെന്നും സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗം എം.എന്‍ ജയചന്ദ്രന്‍ പറയുന്നു.

Share.

About Author

Comments are closed.