മുല്ലപ്പെരിയാറിൽ പുതിയ ഡാമിനായുള്ള പരിസ്ഥിതി പഠനത്തിന് കേരളത്തിന് അനുമതി

0

മുല്ലപ്പെരിയാറിൽ പുതിയ ഡാമിനായുള്ള പരിസ്ഥിതി പഠനത്തിന് കേരളത്തിന് അനുമതി ലഭിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നൽകിയത്. അപകടകരമായി സ്ഥിതിചെയ്യുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പകരം പുതിയ ഡാം പണിയാനുള്ള പരിസ്ഥിതി പഠനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ് പുതിയ ഡാമിനായുള്ള തുടർ നടപടികളുമായി കേരളത്തിനു മുന്നോട്ടു പോകാം. ആറുമാസം കൊണ്ട് പഠനം പൂർത്തിയാക്കണമെന്നാണ് നിർദേശം. പുതിയ ഡാമിനായി കേരളം നൽകിയ പദ്ധതി റിപ്പോർട്ടിന് തത്വത്തിൽ അംഗീകാരമാണ് ലഭിച്ചിരിക്കുന്നത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കിയത്. കേരളത്തിന് അതീവ പ്രധാന്യമുള്ള ഈ അനുമതി.പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഡാമിന്റെ പരിസ്ഥിതി ആഘാത പഠനം നടത്താന്‍ നേരത്തെ ദേശീയ വന്യജീവിബോര്‍ഡിന്റെ അനുമതി ലഭിച്ചിരുന്നു. പുതിയ ഡാമിനായുള്ള പരിസ്ഥിതി ആഘാത പഠനം നടത്താന്‍ സെക്കന്ദരാബാദ് ആസ്ഥാനമായ എജന്‍സിയെ കേരളം ചുമതലപ്പെടുത്തിയിരുന്നു. നേരത്തെ തന്നെ പരിസ്ഥിതി ആഘാത പഠനം നടത്താന്‍ ദേശീയ വന്യ ജീവി ബോര്‍ഡിന്റെ അനുമതി ലഭിച്ചിട്ടുണ്ട്, നിലവിലെ ഡാം സുരക്ഷിതമല്ലെന്നാണ് ചൂണ്ടിക്കാട്ടിയാണ് കേരളം പുതിയ ഡാമിനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.എന്നാല്‍ വന്യജീവി ബോര്‍ഡിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പുതിയ ഡാമിന്റെ നിര്‍മ്മണാത്തില്‍ നിന്ന് കേരളത്തെ വിലക്കണമെന്നാണ് തമിഴ്നാട് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. തമിഴ്‌നാടിന്റെ കൂടി അനുമതിയില്ലാതെ പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കാന്‍ അനുവദിക്കരുതെന്ന്‌ കഴിഞ്ഞ വര്‍ഷം മെയ്‌ ഏഴിന്റെ വിധിയില്‍ സുപ്രീം കോടതി വ്യക്‌തമാക്കിയിട്ടുള്ളതായും തമിഴ്നാട് അവകാശപ്പെട്ടു.പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലാണ് പുതിയ ഡാം നിര്‍മിക്കാന്‍ പദ്ധതിയിടുന്നത്. ഇതിനുള്ള പരിസ്ഥിതി പഠനം ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് കേരളത്തിന് നിര്‍ദ്ദേശം കിട്ടിയിരിക്കുന്നത്. മുല്ലപ്പെരിയാറില്‍ ഇപ്പോഴുള്ള ഡാമിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് കേരളം പുതിയ ഡാമിനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.എന്നാല്‍ പുതിയ ഡാം കെട്ടാന്‍ കേരളത്തിന് അനുവാദം നല്‍കരുത് എന്നാണ് തമിഴ്‌നാട് വാദിക്കുന്നത്. വന്യജീവി ബോര്‍ഡിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പുതിയ ഡാം കെട്ടുന്നതില്‍ കേരളത്തെ വിലക്കണമെന്നാണ് തമിഴ്‌നാട് സുപ്രീം കോടതിയില്‍ വാദിക്കുന്നത്. മാത്രമല്ല, തമിഴ്‌നാടിന്റെ കൂടി അനുമതിയുണ്ടെങ്കിലേ പുതിയ ഡാം നിര്‍മിക്കാവൂ എന്ന് സുപ്രീം കോടതി വിധിയുണ്ടെന്നും തമിഴ്‌നാട് വാദിക്കുന്നു.

Share.

About Author

Comments are closed.