അപ്സര തിയറ്ററില്‍ ഡിജിറ്റല്‍ സാങ്കേതിക പ്രശ്നം കാരണം പ്രേമം സിനിമയുടെ പ്രദര്‍ശനം പാതിയില്‍ നിന്നു തുടര്‍ന്ന് ഒരു സംഘം കാണികള്‍ തിയറ്റര്‍ അടിച്ചു തകര്‍ത്തു. അല്‍ഫോണ്‍സ് പുത്രന്റെ പുതിയ ചിത്രമായ പ്രേമത്തിന്റെ പ്രദര്‍ശനം പാതിവഴിയില്‍ നിന്നു. രോക്ഷാകൂലരായ വാർ തീയേറ്റര്‍ അടിച്ചു തകര്‍ത്തു. പൊലീസ് ലാത്തിവീശി വിരട്ടിയോടിച്ചു. ലാത്തിയടിയേറ്റ് ചിതറിയോടിയവര് സംഘം ചേര്‍ന്ന് പൊലീസിനു നേരെയും തിയറ്ററിനു നേരെയും കല്ലെറിഞ്ഞു കല്ലേറില്‍ പൊലീസുകാരനു പരുക്കേറ്റു. സംഘര്‍ഷ സ്ഥലത്തുനിന്ന് ഏഴ് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു കോഴിക്കോട് റെയ്ല്‍വേ സ്റ്റേഷനു സമീപം സ്ഥിതി ചെയ്യുന്ന അപ്സര തീയേറ്ററാണ് അടിച്ച് തകര്‍ത്തത്. ഇന്നലെ നൈറ്റ് ഷോയിക്കിടെയാണ് സാങ്കേതിക തകരാര്‍ കാരണം ചിത്രത്തിന്റെ പ്രദര്‍ശനം മുടങ്ങി.ചിത്രത്തിന്റെ പ്രദര്‍ശനം മുടങ്ങിയതോടെ ആക്രമസക്തരായവാർ തീയേറ്ററിന്റെ സ്ക്രീനിന് തീയിടുകയും കേസരകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ആക്രമണം നടക്കുമ്പോള്‍ ധാരാളം സ്ത്രീകളും കുട്ടികളും തീയേറ്ററിലുണ്ടായിരുന്നു. തുടര്‍ന്ന് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി. എന്നാല്‍ ഈവർ തീയേറ്ററിനുനേരെ കല്ലെറു നടത്തി. പിന്നീട് പൊലീസ് ലാത്തിവീശിയാണ് പിരിച്ചുവിട്ടത്. ലാത്തിയടിയില്‍ നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂക്ഷമായി. ആക്രമണം നടത്തിയ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് കൂടുതല്‍ പൊലീസുകാരെത്തിയാണ് പ്രേഷ്കരെ പിരിച്ചു വിട്ടത്. ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് തീയേറ്ററിനുണ്ടായിരിക്കുന്നത്. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നു രാവിലത്തെ പ്രദേശനം മുടങ്ങിയതിനാല്‍ ഇന്നു നേരീയ സംഘര്‍ഷം സ്ഥലത്തുണ്ടായി.
പ്രേമം നിലച്ചു കാണികള്‍ അപ്സര തിയറ്റര്‍ തകര്‍ത്തു
0
Share.