വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാനായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇന്നു നടത്തുന്ന സര്‍വകക്ഷിയോഗം അഴീക്കല്‍ പോര്‍ട്ട് പ്രാവര്‍ത്തികമാക്കാന്‍ കൂടി അഭിപ്രായ സമന്വയമുണ്ടാക്കണമെന്ന് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഓവര്‍സീസ് വിങ്ങ് വൈസ് പ്രസിഡന്റ് അഡ്വ. ഹാഷിക്ക് ടി.കെയും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി അഡ്വ. വൈ.എ. റഹീമും ആവശ്യപ്പെട്ടു.
2011 ല്‍ ലോവസ്റ്റ് വണ്ണായി ഗ്ലോബല്‍ ടെന്‍ഡറിലൂടെ ടെന്‍ഡര്‍ വിളിച്ചെങ്കിലും തുടര്‍ന്നു വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടു വന്നിരിക്കുന്ന അദാനി ഗ്രൂപ്പുമായോ തുടര്‍ന്നുള്ള മറ്റു നടപടിക്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചില്ലെന്നു പരക്കെ ആക്ഷേപമുണ്ട്.
പി.പി.പി. അടിസ്ഥാനത്തില്വിഴിഞ്ഞം പദ്ധതിയും കണ്ണൂര്‍ അഴീക്കല്‍ പോര്‍ട്ട് നിര്‍മ്മാണവും കക്ഷി രാഷ്ട്രീയക്കാരുടെ പിടിവാശി ഒഴിവാക്കി മുന്നോട്ടു കൊണ്ടുപോകേണ്ടത് സംസ്ഥാനത്തിനുപരി രാജ്യത്തിന്റെ വികസനത്തിനും അനിവാര്യമാണ്. ജനസാന്ദ്രത കൂടിയ കേരളം പോലുള്ള സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസനത്തിന് പരിമിതികളേറെയുള്ളപ്പോള് വടക്കേ മലബാറിലെ അഴീക്കല്‍ പോര്‍ട്ട് യാഥാര്ത്ഥ്യമാക്കുകയാണെങ്കില് നിലവിലുള്ള ഗതാഗതക്കുരുക്ക് പരമാവധി കുറയുകയും വ്യാവസായിക വാണിജ്യമേഖലകളില്‍ സമൂലമാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യും
ഈ മൂന്നു പദ്ധതികളും ഏറ്റെടുത്തു നടത്തുവാന്‍ ഇ. ശ്രീധരനെപ്പോലെയുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ആഗോള മാറ്റത്തിനൊപ്പം നമ്മളും ലക്ഷ്യത്തോടെ മുന്നോട്ടു പോകണമെന്നും അഡ്വ. ഹാഷിക്കും അഡ്വ. വൈ.എ. റഹീമും സംയുക്ത പ്രസ്താവനയിലൂടെ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കണൂര് അഴീക്കല്‍ പോര്‍ട്ടും യാഥാര്‍ത്ഥ്യമാക്കുക
0
Share.