കേരളീയരോടു ചമ്മന്തി പൊടിയെ പറ്റിയും അതിന്റെ സ്വാദിനെ കുറിച്ചും വിശദീകരിയ്ക്കേണ്ട കാര്യമില്ലല്ലോ.മിക്കവാറും എല്ലാ വീടുകളിലും ഇത് ഉണ്ടാക്കി സൂക്ഷിച്ചു വെച്ചിരിയ്ക്കും.ഉരലില്‍ ഇടിച്ചു എടുക്കുന്ന ഇതിന്റെ സ്വാദ് ഒന്നു വേറെ തന്നെയാണ് . ചോറിന്റെയും കഞ്ഞിയുടെയും കൂടെ അനുയോജ്യമായ ഒന്ന് , നൊസ്റ്റാള്‍ജിയ തുടിയ്ക്കുന്ന കേരളീയതനിമ ഉള്ള ഒരു നാടന്‍ വിഭവം .നാട് വിട്ടു വിദേശങ്ങളില്‍ താമസിയ്ക്കുന്നവര്‍ക്ക് നാട്ടില്‍ അവധിയ്ക്ക് പോയി വരുമ്പോള്‍ ആണ് ഇത് രുചിയ്ക്കുവാന്‍ സാധിയ്ക്കുന്നത്. എന്നാല്‍ നമുക്ക് ഇത് ഉണ്ടാക്കാന്‍ പറ്റും,നാടിന്റെ രുചി അതെ പോലെ കിട്ടില്ല എങ്കില്‍ പോലും ഇതുണ്ടാക്കുവാന്‍ വളരെ എളുപ്പം ആണ്.ഇതുണ്ടാക്കുന്നത് എങ്ങിനെയെന്നു നോക്കാം.
ആവശ്യമുള്ളവ:
തേങ്ങ ചിരകിയത് – ഒരു തേങ്ങ .
വറ്റല്‍ മുളക് – 15 എണ്ണം , വറ്റല്‍ മുളകിന്റെ എണ്ണം കൂട്ടി എരിവു കൂട്ടാവുന്നതാണ്.
കറിവേപ്പില – കുറച്ച്
കുഞ്ഞുള്ളി – 6 എണ്ണം
ഇഞ്ചി – ഒരു ചെറിയ കഷണം
വാളന്‍ പുളി – ഒരു നെല്ലിക്ക വലുപ്പത്തില്‍
കായം – ഒരു നുള്ള്
ഉപ്പ് – പാകത്തിന്.
ഉണ്ടാക്കുന്ന വിധം :
ആദ്യം തേങ്ങ നല്ല പോലെ വറുത്തെടുക്കുക.ചെറിയ തീയില്‍ വറക്കാന്‍ ശ്രദ്ധിയ്ക്കുക.കരിഞ്ഞു പോകരുത്.
അതിനുശേഷംവറ്റല് മുളകും കറി വേപ്പിലയും ഇഞ്ചി അരിഞ്ഞതും കുഞ്ഞുള്ളിയും കായവും കൂടി ചൂടാക്കി മൂപ്പിച്ചെടുക്കുക.
ഇനി ചൂടാറിയശേഷം എല്ലാം കൂടി പുളിയും ഉപ്പും ചേർത്ത് മിക്സറില് പൊടിച്ചെടുക്കണം. തരുതരുപ്പായി പൊടിഞ്ഞാൽ മതി .ഉരലും ഉലക്കയും ഇല്ലാത്തതു കൊണ്ടാണ് മിക്സറില് പൊടിയ്ക്കുന്നത് . എല്ലാ ചേരുവകളും പൊടിഞ്ഞ് യോജിച്ചാൽ ചമ്മന്തിപ്പൊടി തയ്യാർ .
കഞ്ഞിയുടെയോ ചോറിന്റെയോ ഇഡലിയുടെയോ കൂടെ കഴിയ്ക്കാവുന്നതാണ്.
ടിപ്സ് :
ഒരു മാസം വരെ പ്ലാസ്റിക് പാത്രങ്ങളിലോ കുപ്പികളിലോ കേടു കൂടാതെ സൂക്ഷിയ്ക്കാവുന്നതാണ്.
വറ്റല്‍ മുളക് ഇല്ലെങ്കില്‍ മുളകുപൊടി ചേര്‍ക്കാവുന്നതാണ്.
ഇടിച്ചമ്മന്തി പല സ്ഥലങ്ങളിലും പല രീതിയില്‍ ഉണ്ടാക്കാറുണ്ട്.ഇത് എനിക്ക് അറിയാവുന്ന രീതി ആണ് .ചില സ്ഥലങ്ങളില്‍ മല്ലിയും കുരുമുളകുപൊടിയും ജീരകവും ചേര്‍ക്കാറുണ്ട്.ചിലര്‍ അല്പം ശര്‍ക്കര കൂടി ചേര്‍ക്കാറുണ്ട്.
‘ചമ്മന്തിപ്പൊടി/ ഇടിച്ചമ്മന്തി/വറുത്തിടിച്ച ചമ്മന്തി ………………………………………………………………………………….. കേരളീയരോടു ചമ്മന്തി പൊടിയെ പറ്റിയും അതിന്റെ സ്വാദിനെ കുറിച്ചും വിശദീകരിയ്ക്കേണ്ട കാര്യമില്ലല്ലോ.മിക്കവാറും എല്ലാ വീടുകളിലും ഇത് ഉണ്ടാക്കി സൂക്ഷിച്ചു വെച്ചിരിയ്ക്കും.ഉരലില്‍ ഇടിച്ചു എടുക്കുന്ന ഇതിന്റെ സ്വാദ് ഒന്നു വേറെ തന്നെയാണ് . ചോറിന്റെയും കഞ്ഞിയുടെയും കൂടെ അനുയോജ്യമായ ഒന്ന് , നൊസ്റ്റാള്‍ജിയ തുടിയ്ക്കുന്ന കേരളീയതനിമ ഉള്ള ഒരു നാടന്‍ വിഭവം .നാട് വിട്ടു വിദേശങ്ങളില്‍ താമസിയ്ക്കുന്നവര്‍ക്ക് നാട്ടില്‍ അവധിയ്ക്ക് പോയി വരുമ്പോള്‍ ആണ് ഇത് രുചിയ്ക്കുവാന്‍ സാധിയ്ക്കുന്നത്. എന്നാല്‍ നമുക്ക് ഇത് ഉണ്ടാക്കാന്‍ പറ്റും,നാടിന്റെ രുചി അതെ പോലെ കിട്ടില്ല എങ്കില്‍ പോലും ഇതുണ്ടാക്കുവാന്‍ വളരെ എളുപ്പം ആണ്.ഇതുണ്ടാക്കുന്നത് എങ്ങിനെയെന്നു നോക്കാം. ആവശ്യമുള്ളവ: തേങ്ങ ചിരകിയത് – ഒരു തേങ്ങ . വറ്റല്‍ മുളക് – 15 എണ്ണം , വറ്റല്‍ മുളകിന്റെ എണ്ണം കൂട്ടി എരിവു കൂട്ടാവുന്നതാണ്. കറിവേപ്പില – കുറച്ച് കുഞ്ഞുള്ളി – 6 എണ്ണം ഇഞ്ചി – ഒരു ചെറിയ കഷണം വാളന്‍ പുളി – ഒരു നെല്ലിക്ക വലുപ്പത്തില്‍ കായം – ഒരു നുള്ള് ഉപ്പ് – പാകത്തിന്. ഉണ്ടാക്കുന്ന വിധം : ആദ്യം തേങ്ങ നല്ല പോലെ വറുത്തെടുക്കുക.ചെറിയ തീയില്‍ വറക്കാന്‍ ശ്രദ്ധിയ്ക്കുക.കരിഞ്ഞു പോകരുത്. അതിനുശേഷംവറ്റല് മുളകും കറി വേപ്പിലയും ഇഞ്ചി അരിഞ്ഞതും കുഞ്ഞുള്ളിയും കായവും കൂടി ചൂടാക്കി മൂപ്പിച്ചെടുക്കുക. ഇനി ചൂടാറിയശേഷം എല്ലാം കൂടി പുളിയും ഉപ്പും ചേർത്ത് മിക്സറില് പൊടിച്ചെടുക്കണം. തരുതരുപ്പായി പൊടിഞ്ഞാൽ മതി .ഉരലും ഉലക്കയും ഇല്ലാത്തതു കൊണ്ടാണ് മിക്സറില് പൊടിയ്ക്കുന്നത് . എല്ലാ ചേരുവകളും പൊടിഞ്ഞ് യോജിച്ചാൽ ചമ്മന്തിപ്പൊടി തയ്യാർ . കഞ്ഞിയുടെയോ ചോറിന്റെയോ ഇഡലിയുടെയോ കൂടെ കഴിയ്ക്കാവുന്നതാണ്. ടിപ്സ് : ഒരു മാസം വരെ പ്ലാസ്റിക് പാത്രങ്ങളിലോ കുപ്പികളിലോ കേടു കൂടാതെ സൂക്ഷിയ്ക്കാവുന്നതാണ്. വറ്റല്‍ മുളക് ഇല്ലെങ്കില്‍ മുളകുപൊടി ചേര്‍ക്കാവുന്നതാണ്. ഇടിച്ചമ്മന്തി പല സ്ഥലങ്ങളിലും പല രീതിയില്‍ ഉണ്ടാക്കാറുണ്ട്.ഇത് എനിക്ക് അറിയാവുന്ന രീതി ആണ് .ചില സ്ഥലങ്ങളില്‍ മല്ലിയും കുരുമുളകുപൊടിയും ജീരകവും ചേര്‍ക്കാറുണ്ട്.ചിലര്‍ അല്പം ശര്‍ക്കര കൂടി ചേര്‍ക്കാറുണ്ട്.’
courtesy : KS Bindu Santhosh