- പരി സ്ഥിതിയുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന ശരീരം ആസ്വാഭാവികമായി പ്രതികരിക്കുന്നതിനെയാണ് അലര്‍ജി എന്നു പറയുന്നത്. അസാത്മ്യജവികാരങ്ങള് എന്ന് ഇവയെ ആയുര്‍വേദത്തില്‍ വിവരിക്കുന്നു. ത്വക്കിലും ശ്വസനപഥത്തിലുമാണ് അലര്‍ജി പ്രധാനമായും കാണുന്നത്. ത്വക്കില്‍ ചൊറിഞ്ഞു തടിക്കല്‍, നിലയ്ക്കാത്ത തുമ്മല്‍, വരണ്ട ചുമ, കണ്ണിലും മൂക്കിലും ചൊറിച്ചില്‍, ആസ്ത്മ ഇവയെല്ലാം അലര്‍ജി കൊണ്ട് ഉണ്ടാകുന്നവയാണ്.
പരിഹാരമാര്‍ഗ്ഗങ്ങള്‍
1. വേപ്പിന്റെ ഇല, കറിവേപ്പില, വെള്ളിനാരകത്തിന്റെ ഇല, ചെറു വഴുതിനയില ഇവ സമം നെയ്യില്‍ വറുത്ത് ശര്‍ക്കര ചേര്‍ത്ത് അരച്ച് പലപ്രാവശ്യമായി കഴിക്കുക.
2. കൊടിഞ്ഞിത്തൂവവേര്, വേപ്പിന്‍തൊലി, ചിറ്റമൃത്, കുരുമുളക്, ഇഞ്ചി, തുളസിയില ഇവ അഞ്ചുഗ്രാം വീതം നാഴി വെളിച്ചെണ്ണയില്‍ ചതച്ചിട്ട് മൂപ്പിക്കുക, ഈ എണ്ണ തലയില്‍ തേച്ച് കുളിക്കുക.
3. വ്യാഘ്രീശുണ്ഠ്യമൃതാക്വാഥം, പഥ്യാദികഷായം ഭാര്ങ്ഗ്യാദി കഷായം, വശാഹരീതകീലേഹ്യം. ഇവയും ഇത്തരം അവസ്ഥയില്‍ സേവിക്കുന്നത് ഗുണകരമാണ്.
അലര്‍ജി – ആയുര്‍വേദ പരിഹാരമാര്‍ഗ്ഗങ്ങള്‍
0
Share.