ഹാപ്പി £ റൂബി സിനിമാസ് എന്ന ബാനറില്‍ റൂബിവിജയന്സ് നിര്‍മ്മിക്കുന്ന അമ്മ മരത്തിന്റെ സംവിധായകന് സോഹന്‍ലാലാണ്. ഓര്ക്കു വല്ലപ്പോഴും, കഥവീട് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കേരളത്തിലെ സ്കൂള്‍ കുട്ടികള്‍ക്കു വേണ്ടിയുള്ള പരിസ്ഥിതി ചിത്രമാണ് അമ്മമരം. ഈ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം മന്ത്രി അബ്ദുറബ്ബ് നിര്‍വ്വഹിച്ചു. ചലച്ചിത്രരംഗത്തെ പ്രമുഖര്‍ സാക്ഷിയായിക്കൊണ്ടാണ് ഈ ചിത്രത്തിന്റെ പൂജ നടന്നത്ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിലെ ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ വച്ച് ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി അബ്ദുറബ്ബ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തു. ജി. സുരേഷ്കുമാര്‍, ശശി പരവൂര്‍, ഹാപ്പി £ റൂബി മാനേജിംഗ് ഡയറക്ടര്‍ എം. വിജയകുമാര്‍,ലെനിന് രാജേന്ദ്രന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.ലോകപരിസ്ഥിതി ദിനത്തില്‍ പ്രകൃതിയെ സ്നേഹിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ചലച്ചിത്രത്തിന്റെ തുടക്കം കുറിച്ചു. അമ്മമരം എന്നു പേരിട്ടിരിക്കുന്ന ഈ സിനിമ കേരളത്തിലെ സ്കൂള്‍ കുട്ടികള്‍ക്കായാണ് നിര്‍മ്മിക്കുന്നത്. പ്രകൃതിയുടെ താളവുമായി താദാത്മ്യം പ്രാപിക്കാനും കാടുകള്‍ സംരക്ഷിക്കാനും വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കാനും ഈ ചിത്രം കുട്ടികള്‍ക്ക് പ്രചോദനമാകും.
മോഹന്‍ലാല്‍ ജോഷി കൂട്ടുകെട്ടില്‍ പിറന്ന ലോക്പാല്‍ എന്ന ചിത്രത്തിനുശേഷം ഹാപ്പി £ റൂബി സിനിമാസ് വീണ്ടും നിര്മ്മാ ണരംഗത്ത് സജീവമാവുകയാണ്. ഹോട്ടല്‍ ട്രെയ്ഡിംഗ്, സലൂണ്‍, ഐടി പാര്‍ക്ക്, അപ്പാര്‍ട്ട്മെന്റ്സ് ഇങ്ങനെ കേരളത്തിലും ഗള്‍ഫ് നാടുകളിലും വ്യാപിച്ചുകിടക്കുന്ന ഹാപ്പി £ റൂബി ഗ്രൂപ്പ് എന്ന ബിസിനസ്സ് ശൃംഖലയുടെ അന്തര്‍ദ്ദേശീയ നിലവാരമുള്ള ചലച്ചിത്ര സംരംഭമായിരിക്കും ട്രീ ദ മദര്‍ എന്ന ഇംഗ്ലീഷ് നാമമുള്ള അമ്മമരം.
ഓര്‍ക്കുക വല്ലപ്പോഴും, കഥവീട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സോഹന്‍ലാലിന്റെ മൂന്നാമത്തെ സിനിമയാണ് അമ്മമരം.
ട്രെയിന്‍, നായിക, പകര്‍ന്നാട്ടം, ലിസമ്മയുടെ വീട്, വെള്ളിവെളിച്ചത്തില്‍ ഇങ്ങനെ പതിനഞ്ചോളം സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന സിനു സിദ്ധാര്‍ത്ഥാണ് അമ്മമരത്തിന്റെ സിനിമാട്ടോഗ്രാഫര്‍.
ഈ ചലച്ചിത്രത്തിലെ ചില രംഗങ്ങള്‍ ഒരേസമയം നൂറോളം ക്യാമറകള്‍ ഉപയോഗിച്ചു ചിത്രീകരിക്കുന്നവയാണ്. ലോകസിനിമാചരിത്രത്തില് ഇതാദ്യമാണ് കുട്ടികള്‍ക്കു വേണ്ടിയുള്ള ഒരു ചിത്രത്തിനുവേണ്ടി ഇത്രയേറെ ക്യാമറകള്‍ ഒരുമിച്ച് ഉപയോഗിക്കുന്നത്.