മലേറ്റം

0

vlcsnap-2010-01-06-01h39m53s68 copy

ലോകപരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് രാവിലെ മലേറ്റം എന്ന കുട്ടികളുടെ സിനിമയുടെ ആദ്യപ്രദര്‍ശനം തിരുവനന്തപുരം നിള തീയറ്ററില്‍ സംഘടിപ്പിക്കുന്നു.

vlcsnap-2010-01-06-02h24m43s72 copy

അനുനിമിഷം തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്ന പശ്ചിമഘട്ട മലനിരകളുടേയും ജൈവസന്പത്തിന്‍റേയും കഥയാണ് മലേറ്റം ചര്‍ച്ച ചെയ്യുന്നത്.  പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇഴപിരിക്കാനാവാത്തബന്ധം, കൊലുന്പന്‍ എന്ന കാലിച്ചെറുക്കന്‍റെ ജീവിതത്തിലൂടെ അവതരിപ്പിക്കുകയാണ് മലേറ്റം എന്ന ചിത്രം.

vlcsnap-2010-01-06-02h17m22s32 copy

അതിമനോഹരമായ മലനിരകളുടെ കാഴ്ചകള്‍ കൊണ്ട് സ്വപ്നസമാനമായ വിരുന്നൊരുക്കുകയാണ് 1 മണിക്കൂര്‍ 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ സിനിമ.

vlcsnap-2010-01-06-01h58m53s204 copy

പ്രദര്‍ശനത്തിനു ശേഷം വിശിഷ്ടാതിഥികളായ സുഗതകുമാരി ടീച്ചര്‍, ശ്രീകുമാരന്‍തന്പി, ലെനിന്‍ രാജേന്ദ്രന്‍, എം.ജെ. രാധാകൃഷ്ണന്‍, എം.ആര്‍. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

കാലി വളര്‍ത്തുകാരനായ ചേക്കുട്ടി എന്ന വൃദ്ധനോടൊപ്പം മലമുകളിലെ അയാളുടെ കൊച്ചു വീട്ടിലാണ് കൊലുന്പന്‍റെ താമസം. കൊലുന്പന്‍ ആടുമാടുകളുമായി പുല്‍മേട്ടില്‍ അലഞ്ഞുതിരിയും. കൊലുന്പന് പഠിക്കാന്‍ അതിയായ ആഗ്രഹമുണ്ട്. പക്ഷെ സാഹചര്യങ്ങള്‍ അവന് പ്രതികൂലമാണ്. എന്നാല്‍ മലകളും  പ്രകൃതിയും ജീവജാലങ്ങളും അവന്‍റെ പാഠപുസ്തകങ്ങളാണ്.

മഞ്ഞുകാലത്ത് മലമേട്ടിലെ കുട്ടികള്‍ക്കിടയില്‍ അരങ്ങേറുന്ന മലയേറ്റം കളിയില്‍ തോറ്റുപോകുന്ന കൊലുന്പന്‍ അടിമയാകുന്നു. രാജാവായ അക്കു അവന്‍റെ ഗൃഹപാഠം ചെയ്യാനും ഇംപോസിഷന്‍ എഴുതാനും കൊലുന്പനെ പ്രയോജനപ്പെടുത്തുന്നു. താന്‍ രാജാവും കൊലുനപ്ന്‍ അടിമയുമാണെന്ന് അക്കു കരുതുന്നു. കുന്നിന്‍പുറത്തെ നാടകീയത നിറഞ്ഞ കളികളും ശിക്ഷാമുറകളും പലപ്പോഴും അതിരുകടക്കാറുണ്ട്. എന്നാല്‍ അത്തരം കളിതമാശകള്‍ കൊലുന്പന് ഏകാന്തതയില്‍ നിന്നുള്ള മോചനമാണ്.

vlcsnap-2010-01-06-01h44m34s59 copy

നാട്ടുചികിത്സകനായ കപ്പമ്മയുടെ വീട്ടില്‍ മുറിവേറ്റ് മാനവന്‍ എത്തുന്നു. മാനവനുമായുളഅള അടുപ്പം, അലക്ഷ്യവും ആവര്‍ത്തനവിരസവുമായിരുന്ന കൊലുന്പന്‍റെ ജീവിതത്തിന് പുതിയ ദിശാബോധമുണ്ടാക്കുന്നു. അവന്‍റെ വിദ്യാഭ്യാസ സങ്കല്പങ്ങള്‍ മാറിമറിയുന്നു.

തന്‍റെ നാട്ടറിവുകള്‍ ആവശ്യമില്ലാത്ത ക്ലാസ് മുറിയില്‍ അവന്‍ തിരിഞ്ഞു നടക്കുന്നു. താന്‍ വീണ്ടും അടിമയാകേണ്ടിയിരുന്ന മഞ്ഞുകാലത്ത്, സ്വതന്ത്രവും നവീനവുമായ ഒരു മലയേറ്റത്തിന് അവന്‍ ഒരുങ്ങുകയാണ്.

Share.

About Author

Comments are closed.