പ്രകൃതിസൗഹൃദ വിനോദസഞ്ചാരത്തിന് മുന്ഗണന എ.പി അനില്കുമാര്

0

പ്രകൃതിസൗഹൃദ വിനോദസഞ്ചാരത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍. കോട്ടക്കുന്നില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി നിര്‍മിക്കുന്ന പ്രകൃതിപാര്‍ക്കിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളെയും പ്രകൃതിസൗഹൃദമാക്കും. കോട്ടക്കുന്നില്‍ ആരംഭിച്ച നക്ഷത്ര വനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. കോട്ടക്കുന്നിന്റെ താഴ്‌വാരത്ത് ടൗണ്‍ഹാളിനോട് ചേര്‍ന്ന് 45 സെന്റ് സ്ഥലത്ത് 30 ലക്ഷം ചെലവിലാണ് പാര്‍ക്ക് നിര്‍മിക്കുന്നത്. ഇരിപ്പിടം, നടപ്പാത, കുടിവെള്ള സൗകര്യം എന്നിവ പാര്‍ക്കിലുണ്ടണ്‍ാവും. ഔഷധസസ്യങ്ങളും തണല്‍മരങ്ങളും നട്ട് പാര്‍ക്ക് പ്രകൃതി സൗഹൃദമാക്കും. അംഗപരിമിതര്‍ക്കായി റാംപ്, വീല്‍ചെയറും മറ്റു സൗകര്യങ്ങളുമൊരുക്കും. കോഫി ഷോപ്, ഫ്രഷ് ജ്യൂസ് സെന്റര്‍, മുതിര്‍ന്നവരുടെ ആരോഗ്യ സ്ഥിതി അറിയുന്നതിന് ലാബ് എന്നിവയും സജീകരിക്കും. മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള വിനോദോപാധികള്‍, വ്യായാമ ഉപകരണങ്ങള്‍ എന്നിവയും പാര്‍ക്കിലുണ്ടണ്‍ാവും. ആറ് മാസത്തിനകം പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രവേശനം സൗജ്യനമായിരിക്കും. സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ കോട്ടക്കുന്നിന് മുകളിലാണ് നക്ഷത്ര വനം ഒരുക്കിയിട്ടുള്ളത്. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളില്‍ ഓരോന്നിനും കല്‍പ്പിക്കപ്പെട്ട മരങ്ങളായ കാഞ്ഞിരം, നെല്ലി, അത്തി, ഞാവല്‍, കരിങ്ങാലി, കരിമരം, മുള, അരയാല്‍, നാകം, പേരാല്‍, ചമത/പ്ലാശ്, ഇത്തി, അമ്പഴം, കൂവളം, നീര്‍മരുത്, വയങ്കത, ഇലഞ്ഞി, വെട്ടി, വെള്ളപ്പൈന്‍, വഞ്ചി, പ്ലാവ്, എരിക്ക്, വന്നി, കടമ്പ്, മാവ്, കരിമ്പന, ഇലിപ്പ എന്നിവയാണ് നക്ഷത്ര വനത്തിലുള്ളത്. പ്രത്യേകം തയ്യാറാക്കിയ ചട്ടിയിലാണ് ഇവ നട്ടിരിക്കുന്നത്. സഞ്ചാരികള്‍ക്ക് ഇവയുടെ പ്രത്യേകത മനസ്സിലാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്ണ്‍്. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ സുന്ദരന്‍, ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ, എക്‌സി. കമ്മിറ്റി അംഗങ്ങളായ എം.കെ മുഹ്‌സിന്‍, എ.കെ.എ നസീര്‍, അഡീഷനല്‍ തഹസില്‍ദാര്‍ മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.

Share.

About Author

Comments are closed.