ജില്ലയുടെ പ്രധാന ടൂറിസം കേന്ദ്രമായ കൊടികുത്തിമലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കൊടികുത്തിമല വികസന പദ്ധതിയിലെ ആദ്യഘട്ട പ്രവൃത്തിയായ ദേശീയപാതയില്‍ നിന്ന് വനാതിര്‍ത്തിവരെയുള്ള റോഡ് ടാറിങ് പൂര്‍ത്തിയായി. നാലര കിലോമീറ്റര്‍ നീളത്തില്‍ എട്ടുമീറ്റര്‍ വീതിയിലാണ് റോഡ് നവീകരിച്ചത്. റോഡ് നവീകരണത്തിന്റെ രണ്ണ്ണ്ടാംഘട്ടമായ വനഭൂമിയിലൂടെയുള്ള നിര്‍മാണം ആരംഭിച്ചു കഴിഞ്ഞു. വന സംരക്ഷണ സമിതിക്കാണ് ഇതിന്റെ ചുമതല. പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് അടുത്ത വേനലോടെ കേന്ദ്രം പൊതുജനങ്ങള്‍ക്ക് തുറന്ന്് കൊടുക്കാന്‍ സാധിക്കുമെന്ന്് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ അറിയിച്ചു. പദ്ധതിയുടെ രണ്ണ്ാം ഘട്ടമായ സൗന്ദര്യവത്ക്കരണത്തിന് മൂന്ന് കോടിയാണ് നീക്കിവെച്ചിരിക്കുന്നത്. ചെക്ക് ഡാം, കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ നിന്നുള്ള പ്രവേശന കവാടം, പ്രവേശന കവാടം മുതല്‍ 50 മീറ്റര്‍ ഇടവിട്ട് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കല്‍, വെയിറ്റിങ്ങ് ഷെഡുകള്‍, ലാന്‍ഡ് സ്കേപ്പിംഗ്, ബെയ്സ് സ്റ്റേഷന്, വ്യൂ ടവര്‍ നവീകരണം, പാര്‍ക്കിങ്, താമസ സൗകര്യം എന്നിവ ഉള്‍ക്കൊള്ളുന്ന പരിസ്ഥിതി സൗഹൃദ ടൂറിസമാണ് നടപ്പാക്കുക. ടൂറിസം-പൊതുമരാമത്ത് വകുപ്പുകള്‍ സംയുക്തമായി എട്ട് കോടിയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. 64 വ്യക്തികളാണ് പദ്ധതിക്കായി സ്ഥലം വിട്ട് നല്‍കിയത്. നിലമ്പൂര്‍ ഫോറസ്റ്റ് ഏജന്‍സിയ്ക്കാണ് കേന്ദ്രത്തിന്റെ മേല്‍നോട്ടചുമതല.
കൊടികുത്തിമല ടൂറിസം കേന്ദ്രം അടുത്ത വേനലോടെ പൊതു ജനങ്ങള്‍ക്ക് തുറന്ന്് കൊടുക്കും
0
Share.