സംഘടനകള്ക്ക് രജിസ്ട്രേഷന് പുനഃസ്ഥാപിക്കാം

0

തിരുവിതാംകൂര്‍ കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധാര്‍മ്മിക സംഘങ്ങള്‍ രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനകളില്‍ യഥാസമയം രേഖകള്‍ ഫയല്‍ ചെയ്യാത്തവയ്ക്ക് പിഴത്തുകയില്‍ ഇളവ് നല്‍കുവാനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം രജിസ്‌ട്രേഷന്‍ പുനഃസ്ഥാപിക്കാം. ഭരണസമിതി അംഗങ്ങളുടെ വിവരങ്ങള്‍, വരവ് ചെലവ് കണക്കുകള്‍ തുടങ്ങിയവ യഥാസമയം ഫയല്‍ചെയ്യാത്ത സംഘടനകള്‍ക്ക് പിഴവുകള്‍ ഒന്നിച്ചോ ഒറ്റക്കോ പരിഹരിച്ച് റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിന് ഒരു വര്‍ഷത്തേക്ക് 500 രൂപയാണ് പിഴ. വിശദ വിവരങ്ങള്‍ ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) കൊല്ലം ഓഫീസിലും 0474-2793402 എന്ന ഫോണ്‍ നമ്പരിലും ലഭിക്കും.

Share.

About Author

Comments are closed.