ലീഗല് മെട്രോളജി പരിശോധന: 16 സ്ഥാപനങ്ങള്ക്കെതിരെ നടപടി

0

ലീഗല്‍ മെട്രോളജി വകുപ്പ് കൊല്ലം ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളിലും കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റുകളിലും നടത്തിയ മിന്നല്‍ പരിശോധനയില്‍ 16 വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. കൊല്ലം റെയില്‍വേ സ്റ്റേഷനിലെ റെസ്റ്റോറന്റില്‍ ചായ അളവില്‍ കുറച്ച് വിറ്റതിന് ലൈസന്‍സിക്കെതിരെ കേസെടുത്തു. റെയില്‍വേ സ്റ്റേഷനുകളിലെ പാഴ്‌സല്‍ ബുക്കിംഗ് കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ അളവ് തൂക്ക ഉപകരണങ്ങള്‍ യഥാസമയം പരിശോധിച്ച് മുദ്ര പതിപ്പിക്കാതെ ഉപയോഗിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തു. റെയില്‍വേ സ്റ്റേഷനുകളിലെയും കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റുകളിലെയും സ്റ്റാളുകളില്‍ നിയമപ്രകാരമുളള പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താതെ പായ്ക്കറ്റുകള്‍ വിറ്റതിനും അളവ് തൂക്ക ഉപകരണങ്ങള്‍ യഥാസമയം മുദ്രപതിപ്പിക്കാതെ ഉപയോഗിച്ചതിനും നടപടി സ്വീകരിച്ചു..

Share.

About Author

Comments are closed.