ചിന്നക്കട അടിപ്പാത മന്ത്രി മഞ്ഞളാംകുഴി അലി നാടിനു സമര്പ്പിച്ചു

0

ഉത്സവാന്തരീക്ഷത്തില്‍ ചിന്നക്കട അടിപ്പാത മന്ത്രി മഞ്ഞളാംകുഴി അലി നാടിനു സമര്‍പ്പിച്ചു. നഗരത്തില്‍ 200 കോടി രൂപയുടെ വികസ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും കൊല്ലത്തിന്റെ പുരോഗതിക്കുതകും വിധം പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടത്തുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നഗരത്തിലെ ചേരികളുടെ നവീകരണത്തിന് രാജീവ് ആവാസ് യോജന പ്രകാരം 200 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കും. ഇതിന്റെ ആദ്യപടിയായി 27 കോടി രൂപ അനുവദിച്ചുട്ടുണ്ട് വൈദ്യുതി ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായി എല്‍ ഇ ഡി ബള്‍ബുകള്‍ ഉപയോഗിച്ചുള്ള നഗരജ്യോതി പദ്ധതി നടപ്പിലാക്കും. സാധാരണ ബള്‍ബുകളുടെ പകുതിയോളം വൈദ്യുതി മതി എല്‍ ഇ ഡി ബള്‍ബുകള്‍ക്ക് എന്നതിനാലാണ് പദ്ധതിക്ക് പ്രാധാന്യം നല്‍കുന്നത്. 24 കോടി രൂപ ചെലവില്‍ ശാസ്ത്രീയ സംവിധാനങ്ങളോടു കൂടിയ അറവുശാല നിര്‍മിക്കും. ഇത് പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. മൂന്നു കോടി രൂപയുടെ ഖരമാലിന്യ സംസ്‌ക്കരണ പദ്ധതി ജനങ്ങളുടെ ആശങ്ക ദൂരീകരിച്ച് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി ഷിബു ബേബിജോണ്‍ അധ്യക്ഷത വഹിച്ചു. മേയര്‍ ഹണി ബഞ്ചമിന്‍, കെ എന്‍ ബാലഗോപാല്‍ എം പി, എ എ അസീസ് എം എല്‍ എ, കെ എസ് യു ഡി പി പ്രൊജക്ട് ഡയറക്ടര്‍ ആര്‍ ഗിരിജ, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഡെപ്യൂട്ടി മേയര്‍ എം നൗഷാദ്, കൗണ്‍സിലര്‍മാരായ പ്രസന്ന ഏണസ്റ്റ്, ജി ലാലു, എസ് ശ്രീകുമാര്‍ മുന്‍ മേയര്‍ എന്‍ പത്മലോചനന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Share.

About Author

Comments are closed.