ബാലചന്ദ്രമേനോന് വീണ്ടും സംവിധായകാനാകുന്നു

0

ഏഴുവര്‍ഷത്തിന് ശേഷം ബാലചന്ദ്രമേനോന്‍ വീണ്ടും സംവിധായകാനാകുന്നു .സംവിധായകന്റെ പതിവുശൈലിയില്‍ തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം എല്ലാം ബാലചന്ദ്രമേനോന്‍ കൈകാര്യംചെയ്യും.ഏഴുവര്‍ഷത്തിനുശേഷമാണ് ബാലചന്ദ്രമേനോന്‍ സിനിമാ സംവിധാനത്തിന് എത്തുന്നത്. 1978ല്‍ ‘ഉത്രാടരാത്രി’യില്‍ തുടങ്ങിയ സിനിമാ സംവിധാനം 35 ചിത്രം സമ്മാനിച്ചശേഷം ഏഴുവര്‍ഷത്തെ നീണ്ട ഇടവേളയ്ക്കുശേഷമാണ് പുനരാരംഭിക്കുന്നതെന്ന പ്രത്യേകതയുണ്ട്. ചിത്രമായ ‘ഞാന്‍ സംവിധാനം ചെയ്യും’ ചിത്രീകരണം തുടങ്ങുംമുമ്പ് മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന സ്‌നേഹസംഗമത്തിലായിരുന്നു നടന്‍ മധുവടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു.സിനിമാരംഗത്തെ ഉറ്റചങ്ങാതിയായ വേണു നാഗവള്ളിയെ ഓര്‍ത്തപ്പോള്‍ ബാലചന്ദ്രമേനോന്‍ വികാരഭരിതനായി. സുകുമാരി, തിലകന്‍, മുരളി, ശ്രീനാഥ്, ഭരത് ഗോപി, മാള അരവിന്ദന്‍, ഗിരീഷ് പുത്തഞ്ചേരി, എം ജി രാധാകൃഷ്ണന്‍, രവീന്ദ്രന്‍, രാജന്‍ പി ദേവ് തുടങ്ങി മണ്‍മറഞ്ഞ കലാകാരന്മാരെയും കലാകാരികളെയും ഓര്‍ത്തശേഷമാണ് ചടങ്ങ് തുടങ്ങിയത്. ‘ഞാന്‍ സംവിധാനം ചെയ്യും’ സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ തിയറ്ററുകളിലും പ്രദര്‍ശിപ്പിക്കുമെന്ന് കെഎസ്എഫ്ഡിസി ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അറിയിച്ചു.

Share.

About Author

Comments are closed.