തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വിചാരണയ്ക്കും സുരക്ഷയ്ക്കുമായി ചെലവായ തുക 5.11 കോടി രൂപ. എന്നാല്‍, അവരുടെ സുരക്ഷയ്ക്കായി ചിലവഴിച്ച പണം കര്‍ണാടക സര്‍ക്കാര്‍ തിരിച്ചു പിടിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് സര്‍ക്കാരിനു ബില്‍ കൈമാറുമെന്നു കര്‍ണാടക നിയമ മന്ത്രി ടി.ബി ജയചന്ദ്ര വ്യക്തമാക്കി. കേസ് നടത്തിയ ചെലവാണിത് എന്നും സുരക്ഷക്കായി ചിലവായ പണം കര്‍ണാടക ആഭ്യന്തര മന്ത്രാലയം കണക്കു കൂട്ടി തിട്ടപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇതിനിടെ, ജയലളിതയെ കുറ്റവിമുക്തയാക്കിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും കര്‍ണാടക അറിയിച്ചിരുന്നു. തമിഴ്നാട്ടില്‍ ജയലളിത മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ സത്യസന്ധമായ വിചാരണ നടക്കില്ലെന്ന ഡിഎംകെ നേതാവ് അന്‍പഴകന്റെ പരാതിയെ തുടര്‍ന്നാണു സുപ്രീം കോടതി ജയലളിതയുടെ കേസ് കര്‍ണാടകയിലെ കോടതിയിലേക്കു മാറ്റിയത്.കഴിഞ്ഞ സെപ്റ്റംബറിലാണു ബംഗളൂരുവിലെ പ്രത്യേക കോടതി കേസില്‍ ജയലളിത കുറ്റക്കാരിയാണെന്നു കണ്ടെത്തിയത്. പിന്നീട് ജയലളിതയെ കുറ്റവിമുക്തയാക്കി ഹൈക്കോടതി ഉത്തരവിട്ടു. തുടര്‍ന്നു ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുകയും ചെയ്യുകയുമായിരുന്നു.