പേളി മാണി തെലുങ്കിലേക്ക്

0

അവതാരകയും നടിയുമായ പേളി മാണി തെലുങ്കിലേക്ക്‌. ബി.വി നന്ദിനി റെഡ്‌ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ്‌ പേളിയുടെ തെലുങ്ക്‌ അരങ്ങേറ്റം നാഗ ശൗര്യയാണ്‌ പേളിയുടെ നായകന്‍.ചിത്രത്തില്‍ രണ്ടാമത്തെ നായികയാണ്‌ പേളി. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.. 2011ല്‍ നന്ദിനി സംവിധാനം ചെയ്‌ത അല മൊദാലൈ എന്ന ഹിറ്റ്‌ ചിത്രത്തിന്റെ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്‌. അല മൊദാലൈയുടെ നിര്‍മ്മാതാവ്‌ ദാമോദര്‍ പ്രസാദാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌.അല മൊദാലൈയില്‍ മലയാളി താരം നിത്യാ മേനോനായിരുന്നു നായിക. സിദ്ധാര്‍ത്ഥ്‌ സാമന്ത ജോഡികളെ കേന്ദ്ര കഥാപാത്രമാക്കി ജബര്‍ദസ്‌ത് എന്നൊരു ചിത്രവും നന്ദിനി സംവിധാനം ചെയ്‌തിട്ടുണ്ട്‌.

Share.

About Author

Comments are closed.