ഇന്ത്യന്‍ സിനിമയുടെ ചെലവ് ഹോളിവുഡിനോട് അടുത്തെത്തിച്ച എന്തിരനെയും ഐയേയും വെല്ലാന്‍ ബാഹുബലി എത്തുന്നു. തെലുങ്കിലെ മെഗാ സംവിധായകന് എസ് എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകംഅണിയറക്കാര് പുറത്തുവിട്ടു. നായകന് പ്രഭാസാണ്.
അനുഷ്കയും തമന്നയുമാണ് സിനിമയില്‍ നായികമാര്‍. റാണ, സത്യരാജ്, നാസര്‍, രമ്യകൃഷ്ണ, അദ്വിതി ശേഷ് എന്നിവരും പ്രധാന വേഷത്തിലുണ്ട്. രണ്ടു വര്‍ഷം മുമ്പ് തുടങ്ങിയ സിനിമ ഇന്ത്യന്‍ സിനിമയിലെ വിസ്മയമാകുമെന്നാണ് വിലയിരുത്തല്‍.