ആഗോള നായര്‍ സമുദായങ്ങളുടെ ഒരു കൂട്ടായ്മയാണ് ഗ്ലോബല്‍ നായര്‍ സേവാ സമാജം. ഇന്ത്യയുടെ വിവിധ സംസ്ഥാനങഅങളിലും മറ്റ് ലോകരാഷ്ട്രങ്ങളിലും ഈ സംഘടനയുടെ പ്രവര്‍ത്തനം ശക്തിയായി സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ദുരിതമനുഭവിക്കുന്ന നായര്‍ സമുദായങ്ങളെ ഒരു പരിധിവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പ്രസ്തുത സംഘടനയ്ക്ക് കേരളത്തില്‍ രൂപം കൊടുത്തിട്ടുള്ളത്. ഇതിനോടകം ഇന്ത്യയിലും വിദേശരാഷ്ട്രങ്ങളിലുമായി അനേകം സമ്മേളനങ്ങളും പൊതുപ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുകയുണ്ടായി
സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ ജീവിതാഭിലാഷമായ ഒരു മെഡിക്കല്‍ കോളേജ് നടത്തുക എന്ന ഉദ്ദേശശുദ്ധി സഫലമാക്കുകയെന്ന കര്‍ത്തവ്യമാണ് ഗ്ലോബല്‍ നായര്‍ സേവാസമാജം ഏറ്റെടുത്തിരിക്കുന്നത്. അതിന്റെ പ്രാരംഭ നടപടിയെന്ന നിലയില്‍ അതിനാവശ്യമായ സ്ഥലം കണ്ടെത്തുകയും, അടുത്ത രണ്ടു വര്‍ഷത്തിനകം ഇത് നടപ്പിലാക്കുകയും ചെയ്യും. കൂടാതെ പ്രാരംഭമെന്നുള്ള നിലയില്‍ അനാഥരും നിര്‍ദ്ദനരുമായ അന്‍പതു പെണ്‍കുട്ടികളെ കണ്ടെത്തി അഞ്ചാം ക്ലാസുമുതല്‍ മേല്പ്പോട്ടുള്ള ഉന്നത ക്ലാസുകളില്‍ പഠിക്കുന്നതിനുള്ള സൗജന്യ വിദ്യാഭ്യാസത്തിനുള്ള സകല ചെലവും ഏറ്റെടുത്ത് നടത്തുന്നതായിരിക്കും. ഇതിനു പുറമേ സാമൂഹ്യ പ്രതിപദ്ധതയുള്ള മറ്റ് പല കാര്യങ്ങളിലും ഗ്ലോബല്‍ നായര്‍ സേവാ സമാജം പ്രവര്‍ത്തിച്ചുകൊണ്ട് പുത്തന്‍ സേവന സംസ്കാരം കേരളത്തില്‍ പ്രാവര്‍ത്തികമാക്കുക എന്നതാണ് പ്രധാനലക്ഷ്യം.