അഖില ഭാരത ഹിന്ദുമഹാസഭ സ്ഥാനാര്‍ത്ഥി

0

അഖില ഭാരത ഹിന്ദുമഹാസഭ ആദ്യമായാണ് കേരളത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിപ്പിക്കുന്നത്. 1947 ല്‍ നമുക്ക് ലഭിച്ച സ്വാതന്ത്ര്യം ജനസംഖ്യാനുപാതികമായി ഹൈന്ദവ ജനതയ്ക്ക് നിഷേധിക്കപ്പെട്ട സാഹചര്യമാണ്. ഈ ഉദ്യമത്തിനു പുന്നിലെ ചേതോവികാരം വികലമായ വികസന സങ്കല്പത്തിലൂടെ ജനത്തെ തെറ്റിദ്ധരിപ്പിച്ച് ബഹുരാഷ്ട്ര കുത്തകകള്‍ക്ക് വളര്‍ന്നു പന്തലിക്കാന്‍ അവസരം ഒരുക്കുകയായിരുന്നു സ്വാതന്ത്ര്യാനന്തര ഭാരതം ദര്‍ശിച്ചത്. മൂലധന സംഭരണത്തിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ ലഭ്യമാക്കുന്നതിനു പകരം വിളക്കുമരം നാട്ടുന്നതും റോഡിന്‍റെ കുഴി അടപ്പിക്കലുമാണ് വികസനമെന്ന് ജനത്തെ തെറ്റിദ്ധരിപ്പിച്ച് അവരുടെ സമ്മതിദാനാവകാശം ചൂഷണൺ ചെയ്ത് അവരെ വിഡ്ഡികളാക്കുന്ന പ്രവണതയ്ക്കെതിരെ ചെയ്യാനാവുന്നതൊക്കെ ചെയ്യുന്ന എന്ന ലക്ഷ്യത്തിന് ശക്തി പകരാന്‍ പൂര്‍ണ്ണമായ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയെന്നതാണ് ഉദ്ദേശിക്കുന്നത്. ഈ രാജ്യത്തിന്‍റെ പൊതുസന്പത്തിന്‍റെ നല്ലൊരുശതമാനം ന്യൂനപക്ഷം വരുന്ന സംഘടിതരും സങ്കുചിതമനോഭാവകരുമായ വിഭാഗക്കാര്‍ കൈയടക്കി ഭൂരിപക്ഷം വരുന്ന ഹൈന്ദവജനതകള്‍ അവഗണനയുടെയും ദാരിദ്ര്യത്തിന്‍റെയും നെല്ലിപ്പലകയില്‍ എത്തിനില്‍ക്കുന്നുവെന്ന തിരിച്ചറിവില്‍ നിന്ന് ഈ അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഈ വരുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ അഖില ഭാരത ഹിന്ദുസഭാ സ്ഥാനാര്‍ത്ഥിയായ ശ്രീജിത്തിനെ നിര്‍ത്തി മത്സരിപ്പിക്കുവാന്‍ നാഷണര്‍ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും തീരുമാനിച്ചു.

വര്‍ക്കിംഗ് പ്രസിഡന്‍റ് അത്തിക്കോട് കെ. കലാധരന്‍, ജില്ലാ പ്രസിഡന്‍റ് തൃശൂര്‍ നിതീഷ് കെ. നായര്‍, സ്റ്റേറ്റ് സെക്രട്ടറി വയലാര്‍ രവികുമാര്‍, നെന്മേനി വിശ്വനാഥന്‍, ഡോ. രഘുരാമന്‍നായര്‍, തിരുവല്ലം സുധീര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share.

About Author

Comments are closed.