എസ്.എഫ്.ഐ. സെക്രട്ടേറിയറ്റ് നടയില്‍ മാര്‍ച്ച് നടത്തി

0

സംസ്ഥാനത്തെ പാഠപുസ്തക വിതരണം കാര്യക്ഷമമാക്കുവാന്‍ നടപടിസ്വീകരിക്കുക, പൊതുവിദ്യാഭ്യാസ മേഖല സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് നടയില്‍ മാര്‍ച്ച് നടത്തി.  സംസ്ഥാന പ്രസിഡന്‍റ് ഷിജുഖാന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു.  അധ്യാപന വര്‍ഷം തുടങ്ങിയിട്ടും ഇതുവരെയും സംസ്ഥാനത്തെ ഒരു സ്കൂളില്‍ പോലും പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തിട്ടില്ല.  പുസ്തക വിതരണം നടത്തേണ്ട വിദ്യാഭ്യാസ വകുപ്പ് അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിരിക്കുന്നത് അദ്ദേഹം പറഞ്ഞു.  ഇങ്ങനെയാണെങ്കില്‍ എസ്.എഫ്.ഐ. പ്രക്ഷോഭണ സമരപരിപാടി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ജില്ലാ സെക്രട്ടറി പ്രതീന്‍, സാച്ച് കൃഷ്ണ, പ്രസിഡന്‍റ് അഖില്‍ ആര്‍. നാഥ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഫീക്ക് ഷജീര്‍, സതീഷ് എസ്.എഫ്.ഐ.യുടെ പ്രമുഖ നേതാക്കളും സംസാരിച്ചു.

Share.

About Author

Comments are closed.