സോളാര്‍ കമ്മീഷനു മുന്പാകെ സുധീരന്‍ 29 ന് ഹാജരാകും

0

സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്‍ മുന്പാകെ കെ.പി.സി.സി. പ്രസിഡന്‍റ് വി.എം. സുധീരന്‍ 29 ന് കമ്മീഷന് മുന്പാകെ ഹാജരാകുവാന്‍ കൊച്ചിയിലെത്തും.  കേരള സമൂഹത്തില്‍ സംശുദ്ധ പ്രതീകമായിട്ടാണ് സുധീരനെ മാധ്യമങ്ങള്‍ പ്രകീര്‍ത്തിച്ചിട്ടുള്ളത്.  സോളാര്‍ തട്ടിപ്പിനെക്കുറിച്ച് തെളിവ് നല്‍കുന്നതില്‍ നിന്നും സാക്ഷി പട്ടികയില്‍ നിന്നം ഒഴിവാക്കണമെന്ന് സുധീരന്‍ അപേക്ഷ നല്‍കിയത്.  ജസ്റ്റീസ് ശിവരാജന്‍ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു.  സുപ്രധാന കേസായതുകൊണ്ട് നിരുത്തരവാദപരമായ നിലപാട് സ്വീകരിക്കുന്നത് ശരിയല്ല എന്നും കമ്മീഷന്‍ വ്യക്തമാക്കി.

Share.

About Author

Comments are closed.