പ്രശസ്ത നിര്‍മ്മാതാക്കളായ ജ്യോതി ലബോറട്ടറി സാമൂഹിക പ്രതിബദ്ധതക്കു ഉദാഹരണമാണ്. തൃശൂര്‍ ജില്ലയിലെ 27 സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് 32 ബ്ലോക്കുകളിലായി ശുചിമുറികള്‍ ഒരുക്കി മാതൃകയായത്. ഇതിനു മുന്‍പും ജ്യോതി ലബോറട്ടറി വിജയവാഡയില്‍ 20 ഇ ടോയ്ലറ്റുകള് നല്കി സാമൂഹിക രംഗത്ത് സജീവ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ശുചിമുറികള്‍ ഇല്ലാത്തതിനെക്കുറിച്ച് പത്രവാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഇതു കണ്ടിട്ടാണ് ജ്യോതി ലബോറട്ടറിയുടെ ചെയര്‍മാനും എം.ഡിയുമായ എ.പി. രാമചന്ദ്രന് ഈ ദൗത്യം ഏറ്റെടുത്തത്. ഈ സാമൂഹിക പ്രവര്‍ത്തനത്തിനുവേണ്ടി ഒരു കോടി രൂപയാണ് ചിലവഴിച്ചത്. നിരവധി സാമൂഹിക സേവനങ്ങള്‍ നടത്തുവാന്‍ ജ്യോതി ലബോറട്ടറീസ് ശ്രമിക്കുമെന്നും രാമചന്ദ്രന് കൂട്ടിച്ചേര്‍ത്തു. ജോയിന്റ് മാനേജിംഗ് ഡയറക്ടറ് ഉല്ലാസ് കമ്മത്തും, എം.ഡി. ജിതിന് എന്നിവരും ഈ പ്രവര്‍ത്തനത്തില്‍ സജീവമായി കൂടെയുണ്ടെന്നും രാമചന്ദ്രന് നായര്‍ കൂട്ടിച്ചേര്‍ത്തു. ചിമ്മിനി ഡാം പരിസരത്ത് വീടു നഷ്ടപ്പെട്ട ആദിവാസികള്‍ക്ക് 20 വീടുകള്‍ 585 സ്ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ചു നല്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.
ജ്യോതി ലബോറട്ടറി സാമൂഹിക പ്രതിബദ്ധതയുടെ ഉദാഹരണം
0
Share.