മതസൗഹാര്‍ദ്ദത്തിന്‍റെ മാതൃക – യൂസഫലി

0

ഇംഗ്ലണ്ടിലെ മലയാളി കള്‍ക്ക് ഗുരുവായൂര്‍ കണ്ണനെ കണ്‍കുളിര്‍ക്കെ കണ്ടു തൊഴാം.  ലണ്ടനില്‍ പണി ചെയ്യുന്ന ഗുരുവായൂര്‍ ക്ഷേത്രമാതൃകയ്ക്കാണ് ലുലു മാനേജിംഗ് ഡയറക്ടര്‍ എം.എ. യൂസഫലി 5 ലക്ഷം രൂപ സംഭാവന നല്‍കിയത്.  ഗുരുവായൂര്‍ കണ്ണന്‍റെ ലീലകള്‍ ലോകവ്യാപകമാണ്.  ലണ്ടനിലുള്ള മലയാളികള്‍ക്ക് ആവോളം മനം കുളിര്‍ക്കെ പ്രാര്‍ത്ഥിക്കാം.  മതസൗഹാര്‍ദ്ദത്തിന്‍റെ ഉത്തമ പ്രതീകമായി യൂസഫലി നിരവധി സാമൂഹിക സേവനരംഗത്ത് കര്‍മ്മ നിരതനാണ്.  ഹിന്ദു ഐക്യവേദിയുടെ യോഗത്തിലാണ് ഈ തുക ഹിന്ദു ഐക്യവേദി ചെയര്‍മാന്‍ ഹരിദാസിന് കൈമാറിയത്.  നടന്മാരായ ജയറാമും, ശങ്കറും, പാര്‍വ്വതിയും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Share.

About Author

Comments are closed.