ചില പ്രധാനപ്പെട്ട രാഷ്ട്രീയസിദ്ധാന്തങ്ങള്‍

0

ചില പ്രധാനപ്പെട്ട രാഷ്ട്രീയസിദ്ധാന്തങ്ങള്‍

മനുഷ്യപുരോഗതിക്ക് തടസമാകുന്ന എല്ലാ ഘടകങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തമമെന്ന് ലിബറലിസം വ്യക്തമാക്കുന്നു. സാമൂഹിക രാഷ്ട്രീയ സിദ്ധാന്തങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് ലിബറലിസം അഥവാ ഉദാരമായ സമീപനം.  വ്യക്തികളുടെ പൂര്‍ണ്ണമായ സ്വാതന്ത്ര്യത്തേയും അവരുടെ ഉയര്‍ച്ചയേയും സഹായിക്കുന്ന ഒരു തത്വശാസ്ത്രമാണ് ലിബറലിസം. അതായത് പൗരന്മാരുടെ സ്വാതന്ത്ര്യത്തിനും, പുരോഗതിക്കും രാഷ്ട്രം ഒരിക്കലും തടസ്സമായിക്കൂടാ എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.  ഭരണസ്ഥാപനങ്ങളുടെ അധികാരത്തേക്കാള്‍ വ്യക്തിയുടെ സ്വാതന്ത്ര്യമാണ് വലുത്.  വ്യക്തിയുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളും വ്യക്തിയുമായി വ്യക്തമായ പരിഗണന നല്‍കണം എന്നാണ് ലിബറലിസത്തിന്‍റെ ചുര്ക്കം.

ലിബറലിസത്തിന്‍റെ പൊതുവായ തത്വങ്ങളെ മനസ്സിലാക്കാന്‍ ഇതിനെ രണ്ടായി തരംതിരിച്ചിരിക്കുന്നു. (1) ക്ലാസിക്കല്‍ ലിബറലിസം എന്നും നവീന ലിബറലിസം എന്നും.  വ്യക്തിക്ക് അനിയന്ത്രിതമായ സ്വാതന്ത്ര്യവും പരിമിതമല്ലാത്തതായ സ്വത്തവകാശവും അനുവദിക്കുന്ന സമൂഹമാണ് ഏറ്റവും മെച്ചപ്പെട്ടത്. ഓരോ വ്യക്തിക്കും അവരവരുടേതായ കഴിവുകള്‍ വികസിപ്പിക്കാന്‍ സ്വാതന്ത്ര്യവും അതിനുള്ള അവസരവും ഉണ്ടായിരിക്കണം. സാമൂഹിക ന്മയേക്കാള്‍ വ്യക്തിയുടെ നന്മയ്ക്കാണ് പ്രാധാന്യം അതിനു വേണ്ടി വ്യക്തികളുടെ സാന്പത്തിക മേഖലകളെ ഭരണകൂടത്തിന്‍റെ നിയന്ത്രണങ്ങള്‍ പ്രതികൂലമായി ബാധിക്കാന്‍ പാടില്ല.

രാഷ്ട്രത്തെ പരമാവധി നിയന്ത്രണത്തിലാക്കി അവരുടെ അഭിപ്രായത്തില്‍ വ്യക്തികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയും ക്രമസമാധാനം പാലിക്കുകയുമാണ് രാഷ്ട്രത്തിന്‍റെ ധര്‍മ്മം. രാഷ്ട്രം വ്യക്തിയുടെ രാഷ്ട്രീയ സാന്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല. വ്യക്തി സ്വാതന്ത്ര്യത്തിന് അമിതമായ സ്വാതന്ത്ര്യം കൊടുത്ത ക്ലാസിക്കല്‍ ലിബറലിസം രാഷ്ട്രത്തിന്‍റെ പ്രാധാന്യം തീരെ അവഗണിച്ചു.  അതുമൂലം അനിയന്ത്രിതമായ മത്സരം ഉടലെടുക്കുകയും മറ്റു സാന്പത്തികമായ അസമത്വങ്ങള്‍ ഉടലെടുക്കുകയും ചെയ്തു.  ഭൂരിപക്ഷത്തിന്‍റെ അവസ്ഥയില്‍ വലിയ അധഃപതനം ഉണ്ടായി. തന്മൂലം സന്പന്നരെന്നും, ദരിദ്രരെന്നും തമ്മിലുള്ള അന്തരം കൂടുതലായി. ഇതുമൂലം സ്വാഭാവികമായും ജനങ്ങളുടെ ജീവിതനിലവാരത്തെ താഴ്ത്തുന്നതിനും വഴിതെളിച്ചു.

നവീന ലിബറലിസം

ക്ലാസിക്കല്‍ ലിബറലിസത്തില്‍ പരിധിയില്ലാത്ത സ്വാതന്ത്ര്യത്തിന്‍റെ ദൂരിതങ്ങളില്‍ നിന്നും ഉടലെടുത്തതാണ് നവീനലിബറലിസം.  വ്യക്തികള്‍ക്ക് അനിയന്ത്രിതമായ സ്വാതന്ത്ര്യം നല്‍കരുതെന്നും സാന്പത്തിക പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രം ഇടപെടണൺ എന്നുമാണ് നവീന ലിബറലിസ്റ്റുകള്‍ വാദിക്കുന്നത്.  വ്യക്തിക്കു നന്മ ഉണ്ടാകണമെങ്കില്‍ സാമൂഹിക പുരോഗതി ഉണ്ടാകണമെന്നും അതിന് സാന്പത്തിക ജീവിതത്തില്‍ രാഷ്ട്രം നിയന്ത്രണം ഏര്‍പ്പെടുത്തണൺ.  ഈ വാദഗതിക്കാരുടെ അഭിപ്രായത്തില്‍ സമത്വം നിലനില്‍ക്കാന്‍ രാഷ്ട്രം സന്പത്ത് പുനര്‍വിതരണം നടത്തണം.  എല്ലാ നിയന്ത്രണത്തിന്‍റേയും വ്യക്തി വികസനം നേടണം. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനും വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിക്കാനും രാഷ്ട്രം നിയമനിര്‍മ്മാണത്തിലൂടെ നടപടികള്‍ സ്വീകരിക്കണം.  അങ്ങനെ സാന്പത്തിക വര്‍ദ്ധനവിനൊപ്പം നീതിയുക്തമായ വിതരണവും രാഷ്ട്രം ഏറ്റെടുക്കണമെന്ന് പുതിയ ലിബറലിസം പറയുന്നു.

സോഷ്യലിസം

സമൂഹത്തിന്‍റെ പൊതുനന്മയെ ലക്ഷ്യമാക്കി മുഴുവന്‍ ഉത്പാദനവിതരണ ഉപാധികളും രാഷ്ട്രത്തിന്‍റെ പൊതുവായ ഉടമസ്ഥതയിലും നിയന്ത്രണത്തിലും നിലനിര്‍ത്തുന്ന സന്പത് വ്യവസ്ഥയാണ് സോഷ്യലിസം. മുതലാളിത്തത്തിന്‍റെ തിന്മകള്‍ക്ക് ശക്തമായ തിരിച്ചടി എന്ന നിലയില്‍ ഉടലെടുത്തതാണ് സോഷ്യലിസം. ശാസ്ത്രീയ സോഷ്യലിസത്തിന്‍റെ ഉപജ്ഞാതാവായി കാറല്‍ മാര്‍ക്സ് അറിയപ്പെടുന്നു.  എല്ലാതരത്തിലുള്ള സോഷ്യലിസവും സാമൂഹിക നന്മക്കു വേണ്ടിയാണ് നിലകൊള്ളുന്നത്.  കമ്മ്യൂണിസവും, കളക്ടിവിസവും ജനാധിപത്യ സോഷ്യലിസവുമെല്ലാം സോഷ്യലിസത്തിന്‍റെ വിവിധരൂപങ്ങളാണ്. ആധുനിക യുഗത്തിലെ എല്ലാ രംഗങ്ങളിലും സാഹചര്യത്തിന്‍റെ മാറ്റം അനുസരിച്ച് സോഷ്യലിസവും മാറിക്കൊണ്ടിരിക്കുന്നു.

സമത്വം എന്ന ആശയത്തില്‍ അധിഷ്ഠിതമായ ഒരു സമൂഹമാണ് സോഷ്യലിസത്തിന്‍റെ ലക്ഷ്യം. ജാതി, വര്‍ഗ്ഗം, വര്‍ണ്ണം എന്നീ വ്യത്യാസങ്ങള്‍ ഇവിടെ പ്രതിഫലിക്കുന്നില്ല. ധനികനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ വര്‍ഗ്ഗരഹിത സമൂഹത്തെയാണ് സോഷ്യലിസം ഉള്‍ക്കൊള്ളുന്നത്.  സമത്വമാണ് സോഷ്യലിസത്തിന്‍റെ ലക്ഷ്യമെങ്കിലും സോഷ്യലിസത്തില്‍ വരുമാനത്തിലുള്ള അസമത്വം കൂടുതലാണ്. സോഷ്യലിസ്റ്റ് രാജ്യത്തിലെ വരുമാനമാര്‍ഗ്ഗങ്ങള്‍ വേതനവും ശന്പളവുമാണ്.  ശാസ്ത്രജ്ഞന്മാര്‍, എഴുത്തുകാര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ സാധാരണ തൊഴിലാളികളേക്കാള്‍ ഉയര്‍ന്ന വരുമാനം നേടുകയും അനുഭവിക്കുകയും ചെയ്യുന്നു. പക്ഷെ വരുമാനത്തിലുള്ള അസമത്വം മുതലാളിത്തത്തെക്കാള്‍ താരതമ്യം ചെയ്യുന്പോള്‍ വളരെ നിസാരമാണ്. സോഷ്യലിസത്തില്‍ ലാഭേച്ഛയെക്കാളുപരി സേവന ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം. ചൂഷണം, തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങിയവയെ നീക്കം ചെയ്യാന്‍ സോഷ്യലിസത്തില്‍ ശ്രമിക്കുന്നു. വ്യക്തികളെന്നതിനേക്കാള്‍ സമൂഹത്തിന്‍റെ താല്‍പര്യങ്ങള്‍ക്കാണ് ഇവിടെ പ്രാധാന്യം.

 

das-kapital

മാര്‍ക്സിസം

കാറല്‍ മാര്‍ക്സും എംഗല്‍സും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത സോഷ്യലിസത്തെ മാര്‍ക്സിസം അഥവാ കമ്യൂണിസം എന്നു പറയുന്നു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ – ദാസ് ക്യാപിറ്റല്‍ എന്നീ ഗ്രന്ഥങ്ങളിലൂടെയാണ് മാര്‍ക്സ് കമ്യൂണിസത്തിന് അടിസ്ഥാനമിട്ടത്.  മാര്‍ക്സ് തുടക്കം കുറിച്ച കമ്യൂണിസം, എംഗല്‍സ്, ലെനിന്‍, മാവോ എന്നിവര്‍ വികസിപ്പിച്ചെടുത്തു. കമ്യൂണിസം ഉള്‍ക്കൊള്ളുന്ന അടിസ്ഥാന പ്രമാണങ്ങള്‍ അനുയോജ്യമായ നയങ്ങളിലൂടെ നടപ്പിലാക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.

 

index

 

– വീണ ശശിവീണ

Share.

About Author

Comments are closed.