വിവിധ സ്ഥലങ്ങളില് പരിസ്ഥിതിദിനം ആചരിച്ചു

0

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലും സ്ഥാപനങ്ങളിലും പരിസ്ഥിതി ദിനാചരണ പരിപാടികള് നടത്തി. ജില്ലാ ഭരണകാര്യാലയവും സാമൂഹിക വനവത്ക്കരണ വിഭാഗവും സംയുക്തമായി നടത്തിയ ‘ഹരിതകേരളം-2015’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അരീക്കോട് ജി.എച്ച്.എസില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറാ മമ്പാട് വൃക്ഷതൈ നട്ട് നിര്വഹിച്ചു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്-പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംയോജിത നീര്ത്തട പരിപാലന പരിപാടിയുടെ ഭാഗമായി അരീക്കോട് ബ്ലോക്ക് പഞ്ചായത്തില് നടത്തിയ പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം സുല്ലമുസല്ലാം കോളെജില് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹറാ മമ്പാട് വൃക്ഷതൈ നട്ട് നിര്വഹിച്ചു. 250 വൃക്ഷ തൈകളാണ് പരിപാടിയില് വിതരണം ചെയ്തത്. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി.മുഹമ്മദ് ഹാജി അദ്ധ്യക്ഷനായി. പ്രിന്സിപ്പല് പി.മുഹമ്മദ് ഇല്ല്യാസ്, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. മുനീറ, പി.പി സഫറുള്ള, ബ്ലോക്ക് വികസന ഓഫീസര് ജയകുമാര് എന്നിവര് പങ്കെടുത്തു. കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്തില് പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം ടി.എ. അഹമ്മദ് കബീര് എം.എല്.എ. നിര്വഹിച്ചു. പൊതു ജനങ്ങള്ക്ക് വിതരണത്തിനായി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ ‘പുനര്ജനി’പദ്ധതിയില് ഉള്പ്പെടുത്തി ഉത്പാദിപ്പിച്ച വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനവും എം.എല്.എ നിര്വഹിച്ചു. വ്യക്തികള്ക്കും സന്നദ്ധ സംഘടനകള്ക്കും തൈകള് അപേക്ഷ പ്രകാരം പഞ്ചായത്തില് നിന്നും ലഭിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്.കെ അഹ്മദ് അഷ്റഫ് അധ്യക്ഷനായി. ആശ്രയ പദ്ധതി ഗുണഭോക്താക്കള്ക്കുള്ള പഠനോപകരണ വിതരണവും എം.എല്.എ നിര്വഹിച്ചു. മങ്കട ബ്ലോക്ക് പ്രോഗ്രാം ഓഫീസര് എ.ഗോവിന്ദരാജ്, എ. ഹഫ്സത്ത്, സ്ഥിര സമിതി അധ്യക്ഷന്മാരായ വി.ഇസ്ഹാഖ് ,കെ.വി ബിയ്യൂട്ടി, കെ.എം. ബഷീര് തുടങ്ങിയവര് സംസാരിച്ചു. കൊണ്േണ്ാട്ടി ബ്ലോക്ക് പഞ്ചായത്തില് പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ്്് പ്രസിഡന്റ്്്്് മുസ്തക്കീം മുനീസ നിര്വഹിച്ചു. പരിപാടിയുടെ ഭാഗമായി 50 വൃക്ഷ തൈകള് വിതരണം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി ചെയര്മാന് അബ്ദുല് ഖാദര് അദ്ധ്യക്ഷനായി. പരിപാടിയോടനുബന്ധിച്ച് സാക്ഷരതാമിഷന്റെ നേതൃത്വത്തില് ബോധവത്ക്കരണ ക്ലാസും നടത്തി. ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര് പി.വി. ബാലകൃഷ്ണന്, കെ. ഹരിരാജന് തുടങ്ങിയവര് പങ്കെടുത്തു. തിരൂര് – താനൂര് ബ്ലോക്ക് പഞ്ചായത്തുകളില് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷ തൈകള് വെച്ചുപിടിപ്പിച്ചു. തിരൂരില് പ്രസിഡന്റ് എം. അബ്ദുള്ളക്കുട്ടിയുടെ നേതൃത്വത്തില് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വയോജന കേന്ദ്രം പ്രവര്ത്തകരും ചേര്ന്ന് പഞ്ചായത്ത് വളപ്പില് തൈകള് നട്ടു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ നേതൃത്വത്തില് ബ്ലോക്കിന് കീഴിലെ ആറ് ഗ്രാമപഞ്ചായത്തുകളിലായി 5,500 ഓളം വൃക്ഷ തൈകളാണ് നടുന്നത്. താനൂരില് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുനീറ അടിയാട്ടില് പഞ്ചായത്ത് വളപ്പില് വൃക്ഷ തൈനടല് ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില് വ്യക്ഷത്തൈകള് നടുന്നതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി. ജമീല നിര്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി

Share.

About Author

Comments are closed.