സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന അതുല്യം രണ്ടാം ഘട്ടം സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ പൊതു പരീക്ഷ ‘അക്ഷരോത്സവം’ ഇന്ന് (ജൂണ്‍ ഏഴ്) നടക്കും. ജില്ലയില്‍ 274 പരീക്ഷാ കേന്ദ്രങ്ങളിലായി 24,942 പേരാണ് പരീക്ഷ എഴുതുക. 19,500 പേര് സ്ത്രീകളും 5,442 പേര് പുരുഷ•ാരുമാണ്. പരീക്ഷ എഴുതുന്നവരില്‍ 3,558 പേര് പട്ടികജാതിക്കാരും 648 പേര് പട്ടിക വര്‍ഗക്കാരുമാണ്. സംസ്ഥാനത്തെ 15 നും 50 നും ഇടയില്‍ പ്രായമുളള എല്ലാവര്ക്കും നാലാംതരം തുല്യതാ വിദ്യാഭ്യാസം നല്കി സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ മിഷന് 676 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അതുല്യം പദ്ധതി നടപ്പിലാക്കുന്നത്. രാവിലെ 10.15 മുതല്‍ 11.15 വരെ മലയാളം , 11.30 മുതല്‍ 12.30 വരെ നമ്മളും നമുക്കുചുറ്റും, 12.40 മുതല്‍ 1.40 വരെ ഗണിതം, ഉച്ച കഴിഞ്ഞ് 2.30 മുതല്‍ 3.30 വരെ ഇംഗ്ലീഷ് ക്രമത്തിലാണ് പരീക്ഷ നടക്കുന്നത്. സ്കൂളുകള്‍, മദ്രസകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍. പഠിതാക്കള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ യാത്ര, ഭക്ഷണം, പേന തുടങ്ങിയവയ്ക്ക് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരപ്പനങ്ങാടി സദ്ദാം ബീച്ച് ബദരിയ്യ മദ്രസ പരീക്ഷാ കേന്ദ്രം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ് സന്ദര്‍ശിക്കും. വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ മന്ത്രിമാര്‍, എം.എല്‍.എ മാര്‍, ജില്ലാ പഞ്ചായത്ത് ഭാരവാഹികള്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സന്ദര്‍ശനം നടത്തും. പരീക്ഷയുടെ മൂല്യനിര്‍ണയം ജൂണ്‍ രണ്ടാംവാരം വിവിധ ബ്ലോക്ക് കേന്ദ്രങ്ങളില്‍ നടക്കും. പി.എന്‍.പണിക്കരുടെ ജ•ദിനമായ ജൂണ്‍ 19 ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ നാലാംതരം പ്രഖ്യാപനം നടക്കും.
അതുല്യം അക്ഷരോത്സവം പരീക്ഷ ജൂണ്‍ ഏഴിന് 24,942 പഠിതാക്കള്‍ പരീക്ഷ എഴുതും
0
Share.