കണ്ണൂരില് ബോംബ് സ്ഫോടനം : 2 സിപിഎം പ്രവര്ത്തകര് മരിച്ചു,

0

പാനൂരിനടുത്ത് ബോംബ് സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. സിപിഎം പ്രവര്‍ത്തകരായ ഷൈജു, സുധീഷ് എന്നിവരാണ് മരിച്ചത്. ഇവര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. സ്‌ഫോടനത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ബോംബ് നിര്‍മ്മാണത്തിനിടെയാണ്. സ്‌ഫോടനം നടന്ന് അരമണിക്കൂറിനുശേഷമാണ് പോലീസ് സംഭവസ്ഥലത്തെത്തിയത്. സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.സ്‌ഫോടനത്തില്‍ പരുക്കേറ്റ നാല് പേരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആളൊഴിഞ്ഞ മേഖലയിലാണ് സ്‍ഫോടനം നടന്നത്. സ്‍ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്ത് പൊലീസ് റെയ്ഡ് നടത്തുന്നുണ്ട്. വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് ബോംബ് സ്ക്വാഡും പൊലീസും തമ്പടിച്ചിട്ടുണ്ട്.ആശുപത്രിയിലേക്ക് കോണ്ടു പോകുന്നതിനിടെയാണ്

Share.

About Author

Comments are closed.