ജയലളിതക്കോ സിങ്കപ്പൂരിനോ ദുബൈക്കോ വിട്ടുകൊടുക്കരുതെന്നും സുരേഷ് ഗോപി

0

അരുവിക്കരയില്‍ ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ വിജയിച്ചാല്‍ വികസനത്തിന്റെ മാജിക് സംഭവിക്കുമെന്ന് നടന്‍ സുരേഷ് ഗോപി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനം മാറി ചിന്തിക്കേണ്ട സമയമായിരിക്കുന്നു. അരുവിക്കരയില്‍ അതിന്റെ പ്രതിഫലനമുണ്ടാകും. ആര് എതിര്‍ത്താലും വിഴിഞ്ഞം തുറമുഖ പദ്ധതി എത്രയും വേഗം നടപ്പിലാക്കണം. പദ്ധതി ഇനി വൈകാന്‍ പാടില്ലെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.ബിജെപി അനുവദിച്ചാല്‍ അരുവിക്കരയില്‍ രാജഗോപാലിനാ‍യി പ്രചാരണത്തിനിറങ്ങുമെന്ന് സുതാര്യത ഉറപ്പുവരുത്തി കേരളത്തിലെ ജനങ്ങളുടെ അഭിലാഷമാണ് വിഴിഞ്ഞം പദ്ധതി. ജയലളിതക്കോ സിങ്കപ്പൂരിനോ ദുബൈക്കോ വിട്ടുകൊടുക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതി ഇനി നടപ്പാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഒരു മാര്‍ഗം തെളിഞ്ഞിരിക്കുകയാണ്. ഈ മാര്‍ഗം സുതാര്യമാണോ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിസഭയും പരിശോധിക്കുകയാണ് വേണ്ടത്.

Share.

About Author

Comments are closed.