രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ എത്തി. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന മോദിയെ ധാക്ക വിമാനത്താവളത്തില്‍ സ്വീകരിച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. മമത വെള്ളിയാഴ്ച രാത്രി തന്നെ ധാക്കയില്‍ എത്തിയിരുന്നു.അതിര്ത്തിക്കരാറിനു പുറമേ ജലപാത ഉപയോഗം, കപ്പല്‍ ഗതാഗതം, മനുഷ്യക്കടത്ത് തടയല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട 20 കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. ബംഗ്ലാദേശിലൂടെ കടന്നുപോകുന്ന കോല്‍ക്കത്ത-അഗര്‍ത്തല ബസ് സര്‍വീസ് മോദി ഫ്ളാഗ് ഓഫ് ചെയ്തു. 1971-ലെ യുദ്ധത്തില്‍ മരിച്ച സൈനികരുടെ ഓര്‍മ്മയ്ക്കായുള്ള സ്മാരകത്തില്‍ പ്രധാനമന്ത്രി പുഷ്പചക്രം സമര്‍പ്പിച്ചു.
പ്രധാനമന്ത്രി ഷേയ്ഖ് ഹസീന പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വീകരിച്ചു
0
Share.