തെന്നിന്ത്യന് നടി ആരതി അഗര്വാള് അന്തരിച്ചു

0

aarti-agarwal-6

അമേരിക്കയില്‍ ചികിത്സ തേടിപ്പോയ തെന്നിന്ത്യന്‍ നടി ആരതി അഗര്‍വാള്‍ തെലുങ്ക് നടി അന്തരിച്ചു. 31വയസ്സായിരുന്നു. ഹൃദായാഘാതത്തെ തുടര്‍ന്ന് യു എസിലെ അറ്റ്‌ലാന്റയിലായിരുന്നു അന്ത്യം. ഒരു മാസം മുമ്പു ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കു വിധേയയായിരുന്നു. ശ്വാസകോശ പ്രശ്‌നങ്ങള്‍ കാരണം ഏറെ നാളായി ചികിത്സയിലായിരുന്നു..ആതിര അഗര്‍വാളിന്റെ സെക്രട്ടറി ഉമാശങ്കറാണ് നടിയുടെ മരണം സ്ഥിരീകരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് ആതിര അഗര്‍വാള്‍ മരിച്ചത്.

aarthi-agarwal-full-family-photoArati Agarwal Wedding_21840

ന്യൂജേഴ്‌സിയില്‍ മരണമടഞ്ഞത്. ആസ്മ രോഗിയായിരുന്ന ആരതിക്ക് ശസ്ത്രക്രിയയ്ക്ക് ശേഷം ശ്വാസതടസം കൂടുകയും തുടര്‍ന്ന് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. ആരതിയുടെ അപ്രതീക്ഷിത വിയോഗം തെലുങ്ക് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.1985ല്‍ അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ ജനിച്ച ആരതി പതിനാലാമത്തെ വയസിലാണ് സിനിമയില്‍ എത്തിയത്. ആരതിയുടെ നൃത്തം ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടി കാണാനിടയായതാണ് അവര്‍ക്ക് സിനിമയിലേക്ക് വഴി തുറന്നത്. അമേരിക്കയില്‍ ബാങ്ക് ഉദ്യോഗസ്ഥനായ ഉജ്ജ്വല്‍ കുമാറാണ് ആരതിയുടെ പിതാവ്.ആരതി നുവ്വു നകു നാച്ചവ് എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്ത് എത്തിയത്. ചിരഞ്ജീവി, ബാലയ്യ, വെങ്കിടേഷ്, നാഗാര്‍ജുന, മഹേഷ് തുടങ്ങിയ മുന്‍നിര നായകന്മാര്‍ക്കൊപ്പം വേഷമിട്ടിട്ടുണ്ട്. തെലുങ്ക് നടന്‍ തരുണുമായുള്ള പ്രണയത്തിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ആരതി. തരുണുമായുള്ള പ്രണയം തകര്‍ന്നതിനെ തുടര്‍ന്ന് ആരതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. നടി അദിതി അഗര്‍വാള്‍ സഹോദരിയാണ്. തെലുങ്കിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് ആരതി അഗര്‍വാള്‍. തെലുങ്ക് കൂടാതെ മലയാളം ഹിന്ദി തമിഴ് എന്നീ മറുഭാഷ ചിത്രങ്ങളിലും ആരതി അഗര്‍വാള്‍ അഭിനയിച്ചിട്ടുണ്ട്.ഒട്ടേറെ മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിച്ച ആരതി മാതാപിതാക്കള്‍ക്കൊപ്പം യുഎസിലെ അറ്റ്ലാന്റയിലായിരുന്നു താമസം

Share.

About Author

Comments are closed.