മൈഥിലി പത്ത് വേഷത്തില് എത്തുന്നു.

0

ഗ്ലാമറില്ലാത്ത റോളിലും മോഡേണ്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ താരമാണ്‌ മൈഥിലി. പ്രേക്ഷക പ്രീതി നേടിയ മൈഥിലി തന്റെ കരിയറിലെ വ്യത്യസ്‌തമായ ഒരു പരീക്ഷണത്തിന്‌ ഒരുങ്ങുകയാണ്‌. നവാഗതരായ ഷൈജു, ഷെറി ഗംഗാധരന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന ഗോഡ്‌സെ എന്ന ചിത്രത്തില്‍ മൈഥിലി പത്ത്‌ വേഷത്തില്‍ എത്തുന്നു. തലശേരി, കോഴിക്കോട്‌, തൃശൂര്‍ എന്നിവടങ്ങളില്‍ ചിത്രീകരിക്കുന്ന ഗോഡ്‌സെ ഓഗസ്‌റ്റില്‍ തീയറ്ററുകളിലെത്തും. വിഖ്യാത ചിത്രകാരന്‍ വിന്‍സെന്റ്‌ വാന്‍ഗോഗിന്റെ കാമുകിയായിരുന്ന റേച്ചല്‍, കണ്ണകി, ഡെസ്‌ഡിമോണ, കസ്‌തൂര്‍ബ ഗാന്ധി തുടങ്ങിയ കഥാപാത്രങ്ങളെയാണ്‌ മൈഥിലി അവതരിപ്പിക്കുന്നത്‌. ചിത്രത്തിന്റെ ഒന്നാം പകുതിയിലാണ്‌ വ്യത്യസ്‌തമായ വേഷപ്പകര്‍ച്ചകള്‍. രണ്ടാം പകുതിയില്‍ തുടങ്ങി ചിത്രം അവസാനിക്കുന്നത്‌ വരെ കസ്‌തൂര്‍ബ ഗാന്ധിയുടെ വേഷത്തിലാകും മൈഥിലി. യുവനടന്‍ വിനയ്‌ ഫോര്‍ട്ടാണ്‌ ചിത്രത്തിലെ നായകന്‍. തീയറ്റര്‍ വിദ്യാര്‍ത്ഥിയായ മഗ്‌ദലെന ഗോമസ്‌ എന്ന കഥാപാത്രമായാണ്‌ മൈഥിലി അഭിനയിക്കുന്നത്‌. മഗ്‌ദലെനയുടെ അഭിനയജീവിതത്തിലൂടെ കടന്നു പോകുന്ന മറ്റ്‌ ഒന്‍പത്‌ കഥാപാത്രങ്ങളെയും മൈഥിലി അവതരിപ്പിക്കും. താന്‍ വേദിയില്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ കോസ്‌റ്റ്യൂം വേദിക്ക്‌ പുറത്തും ധരിക്കാന്‍ ഇഷ്‌ടപ്പെടുന്ന ഏറെ പ്രത്യേകതകളുള്ള കഥാപാത്രമാണ്‌.

Share.

About Author

Comments are closed.