കണ്ണന് താമര ക്കുളം സംവിധാനം ചെയ്ത “തിങ്കള്‍ മുതല്‍ വെള്ളിവരെ’ ജൂണ്‍ അഞ്ചിന് പ്രദര്‍ശന ത്തിനെത്തും. ജയറാം നായകനാകുന്ന ഈ ചിത്രത്തില്‍ റിമി ടോമിയാണ് നായിക. അനൂപ് മേനോന് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ജനാര്ദനന്, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ഗണേശ്കുമാര്‍, അനൂപ് ചന്ദ്രന്, ഗീഥാ സലാം, കെപിഎസി ലളിത, വിജി ചന്ദ്രശേഖരന്, അംബിക മോഹന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പ്രശസ്തരായ സീരിയല്‍ താരങ്ങളും അണിനിരക്കുന്നു.
തിരക്കഥ: ദിനേശ് പള്ളം. ഗാനങ്ങള്‍: നാദിര്‍ഷാ. സംഗീതം: സാനന്ദ് ജോര്‍ജ്. എഡിറ്റിങ്: വി ടി ശ്രീജിത്ത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് നിര്‍മിച്ചത്.