വിശ്വാസം അതല്ലേ എല്ലാം ഷൈൻ ടോം ചാക്കോ മെയ്ക്കിങ് വിഡിയോ ഗാനത്തിൽ.

0

ഇതിഹാസയ്ക്ക് ശേഷം ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന വിശ്വാസം അതല്ലേ എല്ലാം എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. നോ ഫൂളാക്കിംഗ് എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഗോപിസുന്ദറാണ്. അഭയ ഹിരൺമയി, ഗോപിസുന്ദർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നേരത്തെ ചിത്രത്തിലെ മേക്കിങ് വിഡിയോ സോങ് പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ ചിത്രീകരണ രംഗങ്ങളായിരുന്നു മെയ്ക്കിങ് വിഡിയോ ഗാനത്തിൽ.

ഷൈൻ ടോം ചാക്കോയെ കൂടാതെ ഭഗത് മാനുവൽ, ശങ്കർ, പുതുമുഖം അർച്ചന ജയകൃഷ്ണൻ, അൻസിബ ഹസ്സൻ, മനോജ് കെ ജയൻ, കലാഭവൻ ഷാജോൺ, നിയാസ് ബക്കർ, വിജയരാഘവൻ, സുനിൽ സുഗത, ബിനു അടിമാലി, ഷാൻ, ഇന്ദ്രൻസ്, സീമ ജി നായർ, പ്രദീപ്പ്രദീപ് കോട്ടയം, മേരി തോമസ്, ഗീത നായർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജയരാജ് വിജയ് കഥയും തിരക്കഥയും രചിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഭാഷണം അഭയകുമാർ, അനിൽകുര്യൻ എന്നിവർ ചേർന്നാണ് എഴുതിയിരിക്കുന്നത്. എം.കെ.ആർ. ഫിലിം കമ്പനിയുടെ ബാനറിൽ ബെന്നി ആന്റണി, ഷജീർ, ബാബുവർഗീസ് എന്നിവർ നിർമിക്കുന്ന ചിത്രം മെയ് 29 ന് തീയേറ്ററിലെത്തും.

Share.

About Author

Comments are closed.