അരുവിക്കരയിലെ വോട്ടര്‍മാര്‍ അടക്കമുള്ള തലസ്ഥാന ജില്ലയിലെ ഓരോ പൗരന്റെയും സാന്പത്തിക ഉന്നമനത്തിനും സംസ്ഥാനത്തിന്റെ മൊത്തം സാന്പത്തിക അടിത്തറ മെച്ചപ്പെടുത്തുന്നതിനും ഉതകുന്ന വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ അരുവിക്കരയില്‍ വിഴിഞ്ഞം മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കുവാന്‍ രാഷ്ട്രീയ കക്ഷികളോടും സ്ഥാനാര്‍ത്ഥികളോടും റസിഡന്റ്സ് അസോസിയേഷനുകളോടും ഫ്രാറ്റ് പ്രസിഡന്റ് റ്റി.കെ ഭാസ്കര പണിക്കര്‍, ജനറല്‍ സെക്രട്ടറി എം.എസ്. വേണുഗോപാല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
വിഴിഞ്ഞം വന്നാല്‍ വികസനം വേറെ വേണ്ട എന്ന സത്യം ഏവര്‍ക്കും അറിയാമായിരുന്നിട്ടും പ്രത്യാശയും ആശങ്കയും മാറി മാറി പറഞ്ഞ് രാഷ്ട്രീയ നേതൃത്വം ജനങ്ങളെ നിരാശരാക്കാതെ വിഴിഞ്ഞം വിഷയം അവതരിപ്പിക്കാനുള്ള പൊതുവേദിയായി അരുവിക്കരയെ എല്ലാവരും കാണണം. അരുവിക്കര മണ്ഡലത്തിലെ റസിഡന്റ്സ് അസോസിയേഷനുകള്‍, തങ്ങളുടെ പരിധിക്കുള്ളിലും പുറത്തും വിഴിഞ്ഞം സജീവചര്ച്ചയാക്കിക്കൊണ്ട് ജനാഭിലാഷം നടപ്പിലാക്കുവാന്‍ മുന്നോട്ട് വരണമെന്നും ഫ്രാറ്റ് ഭാരവാഹികള്‍ പറഞ്ഞു.