സര്ക്കാര് വിദ്യാലയങ്ങളില് മെച്ചപ്പെട്ട വിദ്യാഭ്യാസമെന്ന് ഗവര്ണ്ണര് പി സതാശിവം

0

സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസമാണ് നല്‍കുന്നതെന്നും അവിടെ പഠിക്കുന്നതില്‍ പുതുതലമുറ അഭിമാനം കൊള്ളണമെന്നും കേരളാ ഗവര്‍ണര്‍ പി സതാശിവം പറഞ്ഞു. അഞ്ചല്‍ ഗവ. വെസ്റ്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ എന്‍ ബാലഗോപാല്‍ എം പി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ജയമോഹന്‍, കെ രാജു എം എല്‍ എ, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എന്‍ വാസവന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ ലളിതാഭായി, വാര്‍ഡംഗം സക്കീര്‍ ഹുസൈന്‍, പ്രിന്‍സിപ്പല്‍ എ നൗഷാദ്, ഹെഡ്മാസ്റ്റര്‍ ജി സുരേഷ്, പി റ്റി എ പ്രസിഡന്റ് കെ ബാബു പണിക്കര്‍, ഡെപ്യൂട്ടി എച്ച് എം ബി.ഷൈലജ തുടങ്ങിയവര്‍ സംസാരിച്ചു.

Share.

About Author

Comments are closed.