മഴക്കാലത്തുണ്ടാകുന്ന വയറിളക്ക രോഗങ്ങളും മറ്റ് ജലജന്യരോഗങ്ങളും പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണ പരിപാടികളും ഉള്‍പ്പെടുത്തി ജൂണ്‍ 11വരെ വയറിളക്ക രോഗനിയന്ത്രണ വാരമായി ആചരിക്കും. രോഗികള്‍ക്ക് പാനീയചികിത്സ ലഭ്യമാക്കുന്നതിനായി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സബ് സെന്ററുകളിലും ഒ ആര് റ്റി (ഓറല്‍ റീഹൈഡ്രേഷന്‍ തെറാപ്പി) കോര്‍ണറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുവാന്‍ ഉപയോഗിക്കുക, കുടിവെള്ള സ്ത്രോതസുകള്‍ ആഴ്ച്ചയിലൊരിക്കല്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ശുദ്ധീകരിക്കുക. പാചകം ചെയ്ത ആഹാര സാധനങ്ങള്‍ അടച്ച് സൂക്ഷിക്കുക, മലമൂത്ര വിസര്‍ജനം കക്കൂസില്‍ മാത്രം നടത്തുക, വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക തുടങ്ങി കാര്യങ്ങള്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓരോ വ്യക്തിയും നടപ്പിലാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ബുധനാഴ്ച ജില്ലായിലെ എല്ലാ സ്കൂളുകളിലും പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രതിജ്ഞയെടുക്കും.
വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
0
Share.