കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന് കീഴിലുള്ള ജില്ലാ നെഹ്റു യുവകേന്ദ്രയില്‍ ഫീല്‍ഡ് സ്റ്റാഫ് തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ജൂണ്‍ 11ന് നടത്തും. 18നും 24 ഇടയില്‍ പ്രായമുള്ള പ്ലസ് ടൂ പൂര്‍ത്തിയാക്കിയവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ അസല്‍ പ്രമാണങ്ങള്‍ സഹിതം രാവിലെ 11ന് പട്ടത്താനം പോസ്റ്റ് ഓഫീസിന് സമീപമുള്ള നെഹ്റു യുവകേന്ദ്ര ഓഫീസില്‍ എത്തണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 2500 രൂപ ഓണറേറിയം ലഭിക്കും. വിശദ വിവരങ്ങള്‍ 0474-2747903 എന്ന ഫോണ്‍ നമ്പരില്‍ ലഭിക്കും.
ജില്ലാ നെഹ്റു യുവകേന്ദ്രയില്‍ ഫീല്‍ഡ് സ്റ്റാഫ്: ഇന്റര്‍വ്യൂ ജൂണ്‍ 11ന്
0
Share.