അസാപ്പ് പരിശീലനം ആരംഭിക്കാന് അപേക്ഷിക്കാം

0

അസാപ്പ് പരിശീലന കോഴ്സ് ആരംഭിക്കാന്‍ സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലുള്ള ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്കും ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ക്കും അപേക്ഷിക്കാം. ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ നൈപുണ്യം നല്‍കുന്ന ഉന്നത-പൊതു വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സംരംഭമാണ് അസാപ്പ്. വിവിധ തൊഴില്‍ മേഖലകളിലുള്ള വ്യവസായ സംബന്ധമായ സ്കില്‍ കോഴ്സുകളാണ് അസാപ്പ് നടപ്പാക്കുക. അപേക്ഷിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് അവര്‍ക്ക് താല്‍പര്യമുള്ള സ്കില്‍ പരിശീലന പരിപാടിയില്‍ ചേരാം. പരിശീലന സ്ഥാപനമാകാനായി വെബ് സൈറ്റ് വഴി ജൂണ്‍ 20ന് അകം ഓണ്‍ലൈന്‍ ആയി അപേക്ഷ നല്‍കാം. യോഗ്യതകള്‍ വെബ്സൈറ്റിലുണ്ട്. നിര്‍ദിഷ്ട ഫോര്‍മാറ്റിലുള്ള എഗ്രിമെന്‍റ് 100 രൂപ സ്റ്റാമ്പ് പേപ്പറില്‍ തയാറാക്കി ഒപ്പ് രേഖപ്പെടുത്തി സ്കാന്‍ ചെയ്ത് അപേക്ഷാ ഫോറത്തില്‍ ഇതിനായുള്ള സ്ഥലത്ത് അപ്ലോഡ് ചെയ്യണം. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി എഗ്രിമെന്‍റിനോടൊപ്പം അഡീഷണല്‍ സെക്രട്ടറി – പ്രോഗ്രാം ലീഡര്‍, അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം(അസാപ്), മൂന്നാംനില, ട്രാന്‍സ് ടവര്‍, വഴുതയ്ക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍: 9495999677.

Share.

About Author

Comments are closed.