നിലമ്പൂര്‍ സൗത്ത് ഫോറസ്റ്റ് ഡിവിഷന് കീഴില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 41 പദ്ധതികള്‍ പൂര്‍ത്തിയായതായി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. ചോക്കാട്, കരുളായി, പുലിമുണ്ടണ്ണ്ം, ചെറുപുഴ, കാളികാവ്, അരുവാക്കോട്, ചങ്ങാല-തോണിക്കടവ്, ചെറുപുഴ-നെടുങ്കയം, പാട്ടക്കരിമ്പ്, അച്ചനള, പാണപ്പുഴ, ചരല്‍മേട്, നെടുങ്കയം, ചിങ്കകല്ല്, ഉച്ചക്കുളം, മാഞ്ചീരി പ്രദേശങ്ങളില്‍പ്പെട്ട വിവിധ മേഖലകളിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്. പ്രൊട്ടക്ഷന്‍ വാള്, ചെക്ക് ഡാം, റോഡ് നിര്‍മാണ-നവീകരണ പ്രവര്‍ത്തനങ്ങള്‍, വാച്ച് ടവര്‍ നിര്‍മാണം, എലിഫന്റ്് പ്രൊട്ടക്ഷന്‍ ട്രഞ്ച്, ട്രൈബല്‍ കോളനി വൈദ്യൂതീകരണം, കളിസ്ഥല നവീകരണം, സോളാര്ലൈറ്റ്, കുളം നിര്‍മാണം തുടങ്ങിയവയാണ് പ്രധാനമായും പദ്ധതിയിലുള്‍പ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. കഴിഞ്ഞ വര്‍ഷം ഡിവിഷന് കീഴില്‍ വന്യജീവി ആക്രമണം മൂലമുണ്ണ്ണ്ടായ നാശനഷ്ടങ്ങള്‍ക്ക് 30.5 ലക്ഷം ധനസഹായം നല്കി. വിളനാശത്തിന് അനുവദിക്കുന്ന ധനസഹായം 50,000 രൂപയില്‍ നിന്ന് 75,000 രൂപയായും പരുക്ക് പറ്റിയവര്‍ക്കുള്ള ധനസഹായം 5,000 രൂപയില്‍ നിന്ന് 75,000 രൂപയുമാക്കി വര്‍ധിപ്പിച്ചു.
നിലമ്പൂര്‍ സൗത്ത് ഫോറസ്റ്റ് ഡിവിഷന്: 41 പദ്ധതികള്‍ പൂര്‍ത്തിയായി
0
Share.