അതുല്യം’- പെരുമ്പടപ്പ് ബ്ലോക്കില് 1,750 പേര് പരീക്ഷ എഴുതി

0

20TV_EXAMINATION_G_1088733f

സാക്ഷരതാമിഷന്‍ മുഖേനെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ തുല്യതാ പരീക്ഷയായ ‘അതുല്യം’ ത്തിന്റെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തില്‍ 1,750 പേര്‍ പരീക്ഷയെഴുതി. മാറഞ്ചേരി മുക്കാല ഹൈസ്‌കൂളില്‍ പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ ചോദ്യപേപ്പര്‍ നല്‍കി പരീക്ഷയ്ക്ക് തുടക്കമിട്ടു. ബ്ലോക്കിലെ അഞ്ച് കേന്ദ്രങ്ങളിലായാണ് പരീക്ഷ നടത്തിയത്. പഞ്ചായത്ത്തലത്തില്‍ മാറഞ്ചേരിയില്‍-600 വെളിയങ്കോട്-440, ആലംകോട്-300 നന്നംമുക്ക്-260, പെരുമ്പടപ്പ്-150 എന്നിങ്ങനെയാണ് പഠിതാക്കളുടെ എണ്ണം. വീട് വീടാന്തരമുള്ള സര്‍വെ പ്രകാരമാണ് പഠിതാക്കളെ കണ്ടെണ്‍ത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ഇ.സിന്ധു അധ്യക്ഷയായ പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍മാരായ ബിജി ഗോപാലകൃഷ്ണന്‍, ഖദീജ മുത്തേടത്ത്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ. അബ്ദുള്‍ ലത്തീഫ്. കോഡിനേറ്റര്‍ കെ.പി. രാജന്‍, തുടങ്ങിയവര്‍ സംസാരിച്ചു

Share.

About Author

Comments are closed.