അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം വിജയകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഭരണാധികാരി അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണര്‍ ജോണ്സണ് പ്രേംകുമാര്‍ മുമ്പാകെയാണ് മൂന്ന് സെറ്റ് പത്രികകള്‍ സമര്‍പ്പിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ് ശബരീനാഥനും ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലും ബുധനാഴ്ച പത്രിക സമര്‍പ്പിക്കും.
പാളയം രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്ച്ചനയനടത്തിയ വിജയകുമാര്‍ അരുവിക്കരയെന്ന പഴയ ആര്യനാട് മണ്ഡലത്തിലെ ജീവിച്ചിരിക്കുന്ന പ്രതിനിധിയായ സോമശേഖരന്‍ നായരെ നെടുമങ്ങാട്ടെ വസതില്‍ സന്ദര്‍ശിച്ചു. 1970ല്‍ എസ്എസ്പി സ്ഥാനാര്‍ത്ഥിയായിരുന്നു അദ്ദേഹം. കുടപ്പനക്കുന്ന് കവലയില്‍ നിന്ന് പ്രമുഖ നേതാക്കളുട അകമ്പടിയോടെ കലക്ട്രേറ്റിലേക്കെത്തിയ അദ്ദേഹം അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മിഷണര്‍ ജോണ്സണ് പ്രേംകുമാര്‍ മുമ്പാകെ പത്രികാ സമപര്പ്പിച്ചു. പത്രികയോടൊപ്പം സ്വത്ത് വിവരവും സമര്‍പ്പിച്ചു.
വിവിധ ബാങ്കുകളിലേയും ട്രഷറിയിലെയും നിക്ഷേപമടക്കം വിജയകുമാറിന് 24, 93,000 രൂപയുടെ ജംഗമസ്വത്തുണ്ട്. ഭാര്യയ്ക്ക് 15,64,641 രൂപയുടെയും. വിജകുമാറിന് തൊളിക്കോട് ഉഴമലയ്ക്കല്‍ പഞ്ചായത്തുകളില്‍ കുടുംബസ്വത്തായി കിട്ടിയ ഭൂമി ഉള്‍പ്പടെ 7.48 ലക്ഷംരൂപയുടെ സ്ഥാവരസ്വത്തുണ്ട്. ഭാര്യയ്ക്ക് 55 ലക്ഷം വിലമതിക്കുന്ന സ്വത്തുക്കളും. വിജയകുമാറിന്റെ പേരില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ആറുകേസുകളും നിലവിലുണ്ട്.